നരേന്ദ്രമോദിയുടെ കാനഡ സന്ദര്‍ശനം വന്‍വിജയം, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യോഗം ചേര്‍ന്നു

ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ കാനഡ സന്ദര്‍ശനം വന്‍വിജയമായി നടത്തിയതിനു ശേഷം ഓവര്‍സീസ് ഫ്രെണ്ട്‌സ് ഓഫ് ബി ജെ പിയുടെ ഫോറിന്‍ അഫയേഴ്‌സ് കണ്‍വീനര്‍ ഡോ വിജയ് ചൗതാല യുഎസ്എയിലുള്ള സംഘടനയുടെ ദേശീയ ഭാരവാഹികളുടെ ഒരു മീറ്റിംഗ് ന്യൂജേഴ്‌സിയിലുള്ള റോയല്‍ ആല്‍ബേര്‍ട്ട് പാലസില്‍ നടത്തി.

Loading...

വരുന്ന ഒരു വര്‍ഷത്തെ ഒ.എഫ് ബിജെപിയുടെ പരിപാടികളെക്കുറിച്ച് വിശദമായ ചര്‍ച്ചയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശ്രീ വിജയ് ചൗതാലയും ഒ.എഫ് ബി ജെ പി യു എസ് എ പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേലും വിശദീകരിക്കുകയുണ്ടായി. കേരളത്തില്‍ അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിഷന്‍ 71 ന്റെ പങ്കിനെപ്പറ്റി ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശ്രീ ശിവദാസന്‍ നായര്‍ വിശദീകരണം നല്‍കി. മിഷന്‍ 71 ന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു ഒപ്പം മിഷന്‍ 71 ലേക്ക് ഒ എഫ് ബി ജെ പി യില്‍നിന്നും അതുപോലെ മിഷന്‍ 71 ഗ്ലോബലില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നു നിര്‍ദ്ദേശിച്ചു. കാനഡ, യുഎസ്എ സന്ദര്‍ശനം കഴിഞ്ഞു അദ്ദേഹം ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങി.

friendsofbjp_pic2