രാജ്യത്തെ നീളം കൂടിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: കനത്ത സുരക്ഷകൾക്ക് നടുവിൽ രാജ്യത്തെ ഏറ്റവും നീളം കൂടിയ റോഡ് മാർഗ്ഗമുള്ള തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാജ്യത്തിനു സമർപ്പിക്കും.ജമ്മു- ശ്രീനഗർ ദേശീയപാത യിലാണ് 10.8 കിലോമീറ്റർ നീളമുള്ള ചെനാനി-നശ്രി റോഡ് തുരങ്കം. ഏഷ്യയിലെ തന്നെ ഏറ്റവും നീളമുള്ള തുരങ്കമാണ് ഇത്.ഭീകരാക്രമണ ഭീക്ഷണിക്കൾക്കിടയിൽ കനത്ത സുരക്ഷാ വലയത്തിലാണ് പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിനു ശേഷം ഉധംപൂർ ജില്ലയിലെ ബട്ടൽ ബല്യനിൽ നടക്കുന്ന പൊതു റാലിയിലും മോഡി പങ്കെടുക്കും. തുരങ്കം ജമ്മു കാശ്മീരിലെ ജനങ്ങളുടെ അഭിമാനമായി മാറുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. തുരങ്കപാത ഗതാഗത യോഗ്യമാകുന്നതോടെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ഗതാഗതം രണ്ടു മണിക്കൂറായി കുറയ്ക്കാനും ഇതു വഴി വർഷം തോറും 99 കോടിയുടെ ഇന്ധനലാഭം ഉണ്ടാക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.