രാജ്യത്ത് ഇപ്പോഴും വാക്സിൻ പാഴാക്കല്‍ തുടരുകയാണ്, കുറയ്ക്കാൻ നടപടി വേണമെന്ന് പ്രധാനമന്ത്രി

ദില്ലി:രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴുംവാക്സിൻ പാഴാക്കൽ തുടരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വളരെ ഉയര്ന്ന നിലയിലാണെന്നും ഇത് പരിഹരിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചു ചേര്ത്ത ഉന്നത തല യോഗത്തിൽ സംസാരിക്ുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വാക്സിനേഷന്‍ യജ്ഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷന്‍ യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

വാക്സിനുകളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ വാക്സിന്‍ നിര്‍മാതാക്കളെ സഹായിക്കുന്നതിനു കൈക്കൊണ്ടിട്ടുള്ള പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നിര്‍മാതാക്കളുമൊത്ത് സജീവമായി പ്രവര്‍ത്തിക്കുകയും കൂടുതല്‍ ഉല്‍പ്പാദന യൂണിറ്റുകള്‍, ധനസഹായം, അസംസ്‌കൃത വസ്തുക്കളുടെ വിതരണം എന്നിവയ്ക്കു വേണ്ട സൗകര്യമൊരുക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ടെന്നു യോഗം വിലയിരുത്തി.ആരോഗ്യ പരിപാലന ജീവനക്കാര്‍ക്കും മുന്‍നിരപോരാളികള്‍ക്കും വാക്സിനേഷന്‍ നല്‍കിയതിന്റെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു. കൂടാതെ വാക്സിന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി.

Loading...