പ്രധാനമന്ത്രി ഇന്ന് പൂനെയില്‍, കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ലക്ഷക്കണക്കിന് പേര്‍ കൊവിഡ് മുക്തരായെങ്കിലും ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത് നിരവധി പേരാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പൂനെയില്‍ എത്തും. കോവിഡ് വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിലയിരുത്തുമെന്ന് അറിയിച്ചു.നിര്‍മാതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്യും. ഇതിനായി പ്രധാനപ്പെട്ട വാക്‌സിന്‍ നിമാണ കേന്ദ്രങ്ങളായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഹമ്മദാബാദിലെ സൈഡസ് കാഡിലയിലും ഹൈദരാബാദ് ഭാരത് ബയോടെകിലും പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്യും.

അതിനിടെ രാജ്യത്തെ കോവിഡ് കേസുകള്‍ തൊണ്ണൂറ്റി മൂന്നര ലക്ഷം പിന്നിട്ടു.പ്രധാനമന്ത്രിയുടെ ആദ്യ സന്ദ4ശനം അഹ്മദാബാദിലെ കോവിഡ് കേന്ദ്രത്തിലാകുമെന്നാണ് വിവരം. സൈഡസ് കോഡില വികസിപ്പിക്കുന്ന സൈകോവ്-ഡി വാക്‌സിനാണ് അവിടെ വികസിപ്പിക്കുന്നത്. ശേഷം പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഒക്‌സ്ഫഡ് സ4വകലാശാലയുമായി ചേ4ന്ന് നി4മിക്കുന്ന ആസ്ട്ര സെനേക വാക്‌സിന്റെ പുരോഗതി വിലയിരുത്തും.

Loading...