ഗോഡ്സെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച പ്രഗ്യാ സിംഗിനോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് നരേന്ദ്രമോദി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂറിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി. പ്രഗ്യാ സിംഗിന് സീറ്റ് നല്‍കിയത് താനാണെങ്കിലും മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് മോദി പറഞ്ഞു

പ്രഗ്യാ സിംഗിനെ പിന്തുണച്ച് കൂടുതല്‍ ആര്‍ എസ് എസ്, ബിജെപി നേതാക്കള്‍ രംഗത്തുവരുമ്പോഴാണ് മോദി വിഷയത്തില്‍ പ്രതികരിക്കുന്നത്. രാജ്യവ്യാപകമായി ബിജെപിക്കെതിരെ ജനവികാരം ഉയരുന്നത് കണ്ടാണ് മോദിയുടെ കൈകഴുകല്‍

Loading...