പ്രധാനമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു;എല്ലാ പൗരന്‍മാരും വാക്‌സിന്‍ എടുക്കണമെന്ന് മോദി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രി തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ചത്. ദില്ലിയിലെ എയിംസില്‍ നിന്നുമാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ഒപ്പം എല്ലാ പൗരന്മാരും വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ‘കോവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് എയിംസില്‍ നിന്ന് ഞാന്‍ സ്വീകരിച്ചു.

കുറഞ്ഞ സമയത്തില്‍ കോവിഡ് 19 നെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ നമ്മുടെ ഡോക്ടര്‍മാരും സയന്റിസ്റ്റുകളും നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്.’അര്‍ഹതപ്പെട്ടവരെല്ലാ വാക്‌സിന്‍ എടുക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ഒന്നിച്ച് നമുക്ക് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’- പ്രധാനമന്ത്രി കുറിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

Loading...