സ്ത്രീകളുടെ അനുഗ്രഹം കൂടെയുണ്ടെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തോട് മോഡി, ഞാന്‍ പറഞ്ഞ വാക്ക് പാലിക്കും…

താന്‍ എല്ലാ രാഷ്ട്രീയക്കാരെപ്പോലെയല്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാന്‍ ഇവിടെ അവസാനമായി വന്നപ്പോള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പല രാഷ്ട്രീയക്കാര്‍ക്കും അവര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഓര്‍മ്മ കാണില്ല. എന്നാല്‍ ഞാന്‍ മറ്റ് രാഷ്ട്രീയക്കാരെപ്പോലെയല്ല.

ഇന്ത്യയും ഫ്രാന്‍സും അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുകയാണ്. വര്‍ഷങ്ങളായി ഉഭയകക്ഷിപരമായും ബഹുമുഖമായും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

Loading...

ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ അത് ഇന്ത്യക്കാര്‍ ആഘോഷിച്ചു. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ ഇന്‍ഫ്രയെക്കുറിച്ച് സംസാരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് IN + FRA ആണ്, അതായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഖ്യം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പാരിസ് ജനത ഗണപതിപപ്പ മോറിയ എന്ന് ഏറ്റുവിളിക്കുമെന്നും മോദി പറഞ്ഞു.

ബിസിനസ്സ് എളുപ്പമാക്കുന്നതിലും നന്നായി ജീവിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ടീം സ്പിരിറ്റോടു കൂടിയാണ് ഇന്ത്യയില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും അതേ ടീം സ്പിരിറ്റോടെയാണ്.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതി ഇന്ത്യയിലാണ്. 2025 ഓടെ ഇന്ത്യ ടിബി മുക്തമാകും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങള്‍ കൈവരിക്കും. സ്റ്റാര്‍ട് അപ്പുകളുടെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്.

ഫുട്‌ബോള്‍ പ്രേമികളുള്ള ഒരു രാജ്യത്താണ് ഞാനുള്ളത്. ഓരോ ഗോളിന്റേയും പ്രാധാന്യം എത്രയാണെന്ന് നിങ്ങള്‍ക്കറിയാം. അതാണ് ആത്യന്തിക നേട്ടം. പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ലക്ഷ്യങ്ങളാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നേടിയെടുത്തത്.

ഇന്ത്യ ഇപ്പോള്‍ മുന്നേറുകയാണ്, ഞങ്ങള്‍ക്ക് ലഭിച്ച ജനവിധി ഒരു സര്‍ക്കാരിനെ നയിക്കാന്‍ മാത്രമല്ല പുതിയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ കൂടിയുള്ള അവസരമാണ്.

തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചു. ആ സ്ത്രീകളുടെ അനുഗ്രഹം ഇന്ത്യയ്ക്ക് ഏറെക്കാലം ഗുണം ചെയ്യും. മുത്തലാഖ് ഉള്‍പ്പടെ നിരവധി പ്രധാന തീരുമാനങ്ങളാണ് സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ നടപ്പിലാക്കാന്‍ സാധിച്ചത്. കുട്ടികളുടെ വികസനത്തിനായി ചരിത്രപരമായ നടപടികളാണ് കൈക്കൊണ്ടത്.

60 വര്‍ഷത്തിനിടയിലെ ഏറ്റവും ഫലപ്രദമായ മൂന്നാമത്തെ പാര്‍ലമെന്റ് സമ്മേളനം നടന്നു. ചന്ദ്രനില്‍ കാലുകുത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഇന്ത്യയില്‍ വംശപരമ്പര രാഷ്ട്രീയം അവസാനിച്ചിരിക്കുന്നു. പുതിയ ഇന്ത്യയില്‍ അഴിമതിക്കാര്‍ അര്‍ഹിക്കുന്ന സ്ഥലത്തെത്തുമെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യ പോരാട്ടം നടത്തുകയാണെന്നും മോദി പറഞ്ഞു. മോദി പറഞ്ഞു.

കശ്മീരില്‍ 370 റദ്ദാക്കിയതിനെയും മോദി പ്രസംഗത്തില്‍ പ്രതിപാദിച്ചു. താത്ക്കാലിക അനുച്ഛേദം റദ്ദാക്കാന്‍ 70 വര്‍ഷം വേണ്ടി വന്നു. ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ലെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞു.