ചിലര്‍ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു…വികാരഭരിതനായി മോഡി

കാഞ്ചീപുരം: പ്രതിപക്ഷത്തിന്റെ തന്നോടുള്ള ശത്രുത പുതിയതലങ്ങളിൽ എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരാണ് മോദിയെ കൂടുതൽ അപമാനിക്കുകയെന്നാണ് അവർക്കിടയിലെ മത്സരമെന്നും ചിലർ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിച്ചത്.

Loading...

ചിലർ എന്റെ ദാരിദ്ര്യത്തെ കളിയാക്കുന്നു. മറ്റുചിലർ തന്റെ ജാതിയെയാണ് അധിക്ഷേപിക്കുന്നത്. ഇപ്പോൾ ഒരു കോൺഗ്രസ് നേതാവ് തന്നെ വധിക്കുന്നതിനെക്കുറിച്ച് വരെ സംസാരിച്ചു. എന്നാൽ ഇതൊന്നും എന്നെ അലട്ടുന്നില്ല.

കാരണം എന്റെ ജോലികൾ ചെയ്യാനാണ് ഞാൻ ഇവിടെനിൽക്കുന്നതെന്നും മോഡി വികാരാധീനനായി.വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച വൈകിട്ട് കാഞ്ചീപുരത്ത് എത്തിയത്.