നരേന്ദ്രമോഡി 2029 ല്‍ രാഷ്ട്രീയം വിടും… ശിഷ്ടകാലം ഹിമാലയത്തില്‍ സന്യസിക്കും

ന്യൂഡൽഹി: നരേന്ദ്രമോഡി 2029 ല്‍ രാഷ്ട്രീയം വിടും. ശിഷ്ടകാലം ഹിമാലയത്തില്‍ സന്യസിക്കും. പ്രശസ്ത മാധ്യമപ്രവർത്തകൻ മിൻഹാസ് മർച്ചന്റ് ഇന്ത്യ ടുഡേയുടെ ന്യൂസ് പോയിന്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

2029 ഓടെ മോദി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും ശിഷ്ടകാലം ഹിമാലയത്തിൽ സന്യാസിയായി ജീവിക്കാനായി പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 18മത് വയസ്സിൽ മോദി ഹിമാലയത്തിലേക്ക് പോയി. 80 മത് വയസ്സിലും, എനിക്ക് ഉറപ്പ് പറയാൻ കഴിയും 11 വർഷം കൂടിയാകുമ്പോൾ അദ്ദഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. അദ്ദേഹം അധികാരത്തിൽ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കും. 2024 ൽ ജയിച്ചാൽ ഈ മാറ്റം സംഭവിക്കും.

2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനം ത്യജിക്കാനാണ് എല്ലാ സാധ്യതയും-മർച്ചന്റ് പറഞ്ഞു. എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ മിൻഹാസ് മർച്ചന്റാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.