മോദിയുടെ ഫോട്ടോസെഷന്‍ തുടരുന്നു… ഗുഹയിലെ ധ്യാനത്തില്‍ നിന്ന് മഞ്ഞുപാതയിലേക്ക്

കേദാര്‍നാഥ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോസെഷന്‍ അടുത്തഘട്ടത്തിലേക്ക്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയില്‍പ്പോയി തപസ്സിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിന്റെ അടുത്തഘട്ടത്തിലുള്ള ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുവശത്തും മഞ്ഞുവീണു കിടക്കുന്ന പാതയില്‍ക്കൂടി ജുബ്ബപോലുള്ള വസ്ത്രം ധരിച്ചു നടക്കുന്ന മോദിയുടെ ചിത്രമാണു പുറത്തുവിട്ടിരിക്കുന്നത്.

Loading...

അരയില്‍ കാവിനിറത്തിലുള്ള തുണിയും കെട്ടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശുകാരുടെ പരമ്പരാഗത വസ്ത്രരീതിയുടെ ഭാഗമായ ‘ഹിമാചലി തൊപ്പി’യും ധരിച്ചിട്ടുണ്ട്. കുത്തിനടക്കാന്‍ കൈയില്‍ വടിയുമുണ്ട്