മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഒരുക്കവുമായി നാസ

ബഹിരാകാശ നിലയത്തിലേക്ക് സ്റ്റാർലൈനർ പേടകത്തില്‍ മനുഷ്യരെ അയയ്ക്കാനുള്ള ഒരുക്കവുമായി നാസ. നേരത്തെ നടത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആളില്ലാ വിക്ഷേപണ പരീക്ഷണം വിജയകരമായിരുന്നു. ഈ ദൗത്യത്തിലൂടെ പുറപ്പെടുന്ന സഞ്ചാരികൾ രണ്ടാഴ്ചയോളം ബഹിരാകാശ നിയലത്തിൽ തങ്ങും. ഇതിന് ശേഷമാണ് തിരികെയിറങ്ങുക.

ദൗത്യത്തിന്റെ പൈലറ്റായി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത എൽ. വില്യംസും കമാൻഡറായി ബാരി ബുച്ച് വിൽമോറുമാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നത്.

Loading...

കുറച്ചു നാളുകൾക്ക് മുൻപ് നടന്ന ആളില്ലാ പരീക്ഷണ വിക്ഷേപണത്തിലൂടെ ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികൾ എത്തിച്ച് പേടകം സുരക്ഷിതമായി നാസ തിരിച്ചിറക്കിയിരുന്നു. ഇതാണ് പുതിയ പരീക്ഷണത്തിന് നാസയ്ക്ക് പ്രചോദനമായിരിക്കുന്നത്.ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. രണ്ടു പേരെയാണ് നാസ നിലയത്തിലേക്ക് അയയ്ക്കുന്നത്.