സന്നദ്ധ സേവനത്തിനിടെ കൊവിഡ് ബാധിച്ച മലയാളിക്ക് ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ ആദരം

ദുബായ്: കോവിഡ് മഹാമാരിക്ക് ഇടയിലും പ്രവാസ ജീവിതം നയിക്കുന്ന ഒട്ടേറെ മലയാളികൾ ഇന്നും സന്നദ്ധപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട്. ഇക്കാര്യങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. ദുബായിൽ സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങിയ മലയാളികളെയും മറ്റെല്ലാവരെയും അഭിനന്ദിക്കാൻ ദുബായ് ഭരണാധികാരി മറന്നില്ല. അതിന് ഒരു കാരണം കൂടിയുണ്ട്. സന്നദ്ധ സേവനത്തിനിടയിൽ ഇവർക്ക് കോവിഡ് ബാധിച്ചിരുന്നു. സന്നദ്ധ സേവനമനുഷ്ടിക്കുന്നതിനിടെ കൊവിഡ്‌ പോസിറ്റീവായ വൊളണ്ടിയർമാർക്കാണ് ദുബായ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫൌണ്ടേഷന്‍ സമ്മാനവുമായി എത്തിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെേതാണ് ഈ ആദരം. ഈ ആദരത്തിന് മലയാളിയും അര്‍ഹനായത് എല്ലാ മലയാളിക്കും അഭിനന്ദനാർഹമാണ്. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ഈ ആദരം ലഭിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നസീർ ഈ വിവരം പങ്കുവെച്ചത്.

പ്രവാസ മേഖലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സന്നദ്ധ സേവനം ചെയ്യുകയായിരുന്ന നസീറിന് കൊവിഡ് ബാധിച്ചിരുന്നു. ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീര്‍ അംഗീകാരത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ദുബായ്‌ പോലീസ്‌ സെക്യൂരിറ്റി വിംഗിന്റെ നേതൃത്വത്തിലാണ് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൊളണ്ടിയര്‍മാരെ ഏകോപിപ്പിക്കുന്നത്.

Loading...

നസീർ വാടാനപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദുബായ്‌ പോലീസ്‌ സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ കോവിഡ്‌ പോസിറ്റീവായ വളണ്ടീയേർസ്സിന് ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം ഫൗണ്ടേഷൻ നൽകിയ ഗിഫ്റ്റ്‌ ഇന്ന് എന്നെയും തേടിയെത്തി…
എന്റെ സാമൂഹ്യ പ്രവർത്തന കാലത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്‌…
അൽഹംദുലില്ലാഹ്‌…
കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക്‌ എന്നെകൊണ്ട്‌ കഴിയാവുന്ന സഹായങ്ങൾ ചെയ്യുവാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ…
ഈ ഒരു കാലത്ത്‌ എനിക്കൊപ്പം സഹായവുമായി നിന്ന എല്ലാവർക്കും ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

 

 

ദുബായ്‌ പോലീസ്‌ സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ…

Opublikowany przez Nasera Vatanappallego – Social Worker ina Dubaiego Środa, 6 maja 2020