68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വൈകിട്ട് 4 മണിക്ക് പ്രഖ്യാപിക്കും.അന്തിമ പട്ടികയില്‍ അപര്‍ണ്ണ ബാലമുരളിയും, ബിജു മേനോനും ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന.മികച്ച സിനിമ അടക്കമുള്ള കാര്യങ്ങളില്‍ ജൂറിക്കിടയില്‍ അവസാന ഘട്ടം വരെ തര്‍ക്കം നിലനിന്നിരുന്നു.താനാജി, സുററയ് പോട്രൂ എന്നീ സിനിമകള്‍ അവസാന പട്ടികയിലുണ്ടെന്നാണ് സൂചന.
താനാജി എന്ന സിനിമയുടെ പ്രകടനത്തിന് അജയ് ദേവ് ഗണും സുററയ് പൊട്ര് എന്ന ചിത്രത്തിന് സൂര്യയും അന്തിമ പട്ടികയിലുണ്ട്.സുററയ് പൊട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനു അപര്‍ണ ബാലമുരളി മികച്ച നടിയായും,അയ്യപ്പനും കോശിയില്‍ ബിജു മേനോന് മികച്ച നാടനായും അവസാന പട്ടികയില്‍ ഉണ്ട് എന്നാണ് സൂചന.
മലയാള ചിത്രം മാലിക് ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിലുണ്ട്. മികച്ച മലയാള സിനിമയായി അയ്യപ്പനും കോശിയും തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചന. വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലൂടെ,ജയസൂര്യയും, ട്രാന്‍സ്, മാലിക് എന്നിവയിലൂടെ ഫഹദ് ഫാസിലും മികച്ച മത്സരം കാഴ്ചവച്ചു എന്നാണ് ജൂറി അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.