Kerala Top Stories

ദേശീയ അവാര്‍ഡ് പ്രതിസന്ധി: പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടില്ല

ന്യൂഡല്‍ഹി: ദേശീയ അവാര്‍ഡ് പുരസ്‌കാര വിതരണത്തിലെ പുതിയ പരിഷ്‌കാരത്തിനെതിരെ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് നല്‍കുന്ന പരാതിയില്‍ യേശുദാസും ജയരാജും ഒപ്പിട്ടില്ല. എല്ലാ ദേശീയ അവാര്‍ഡ് ജേതാക്കളും പരാതിയില്‍ ഒപ്പിട്ടിരുന്നു. യേശുദാസ് ഒപ്പിട്ടാല്‍ സഹകരിക്കാമെന്ന നിലപാടിലാണ് ജയരാജ്.

“Lucifer”

11 പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്കാരം നല്‍കൂ എന്നാണ് പുതിയ നിലപാട്. സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന 11 പേരില്‍ കേരളത്തില്‍ നിന്നുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്‌കാരങ്ങള്‍.

എല്ലാവര്‍ക്കുമുള്ള പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് നല്‍കുന്നതാണ് ഇതുവരെയുള്ള പതിവ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ ചടങ്ങിന്റെ റിഹേഴ്‌സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ അറിയിച്ചത്. 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. ഇതോടെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധിച്ചു. ഇവരെ സ്മൃതി ഇറാനി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.

വൈകീട്ട് 5.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. 14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. മരണാന്തര ബഹുമതി നല്‍കി മികച്ച നടിയായ തെരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ചേര്‍ന്ന് ഏറ്റുവാങ്ങും.

മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അവലംബിത കഥ, മികച്ച ഗായകന്‍, മികച്ച ഛായാഗ്രഹണം, മികച്ച സഹനടന്‍, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നീ വിഭാഗങ്ങളിലാണ് ഇത്തവണ മലയാള സിനിമ നേട്ടങ്ങള്‍ കൊയ്തത്.

Related posts

കാലത്തിന്റെ മാറ്റം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മനസ്സിലായില്ല; കെവിന്റെ മരണം നാട്ടില്‍ നടക്കാന്‍ പാടില്ലാത്തത്: മുഖ്യമന്ത്രി

subeditor12

300 ഏക്കർ കറപ്പത്തോട്ടം ഇടപാട്; കാന്തപുരം കുടുക്കിൽ,ത്വരിത പരിശോധന

subeditor

മിനാ ദുരന്തം:ആറു മലയാളികളെ തിരിച്ചറിഞ്ഞു

subeditor

ലെവൾ പുലിയാ..ഐ.പി.എസ് ഓഫീസർ ചമഞ്ഞ് വ്യോമസേനാ ഉദ്യോഗസ്ഥനേ കല്യാണം കഴിച്ച അഷിത അറസ്റ്റിൽ

subeditor

ആരുഷി കൊലപാതകക്കേസ് : തല്‍വാര്‍ ദമ്പതികളെ കോടതി വെറുതെ വിട്ടു

ശബരിമലയിലെ യുവതി പ്രവേശനം; കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം

subeditor10

കൈവെട്ട് കേസിലെ പ്രതിക്ക് അഭിമന്യു വധ ഗൂഢാലോചനയില്‍ പങ്കെന്ന് സര്‍ക്കാര്‍

subeditor12

കവിയൂരില്‍ പാസ്റ്റര്‍മാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

വേളാങ്കണ്ണിക്ക് പോയ മലയാളികൾ മരിച്ചത്; കൂടുതൽ ചിത്രങ്ങൾ കാണാം

subeditor

ശബരിമലയിലെ അന്നദാനത്തില്‍ നിന്നും ആര്‍എസ്എസിനെ വിലക്കുമോയെന്ന് ചെന്നിത്തല ; അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി

സ്ത്രീകളുടെ വ്രതകാലം 21 ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

subeditor5

ഉറപ്പിച്ച് തൃപ്തി, ശബരിമല ദര്‍ശനം നടത്തിയെ മടങ്ങൂ, അല്ലാത്ത പക്ഷം കേരളത്തില്‍ തങ്ങും

subeditor10