ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തണം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ

ദില്ലി: മലയാള സിനിമാ മേഖലയിലെ ചൂഷണം പഠിക്കാൻ നിയോ​ഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പര്സയപ്പെചുത്തണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ കത്ത് നൽകി. ചീഫ് സെക്രട്ടറി 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് കത്തിലൂടെ അധ്യക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മി റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ദേശീയ വനിതാ കമ്മീഷൻ നടത്തിയത്.ഹേമ കമ്മീഷൻ റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോർട്ട് വനിതാ കമ്മിഷന് നൽകിയിട്ടില്ല. പരാതിക്കാർക്ക് റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനിതാ കമ്മിഷൻ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശർമ്മ പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാൽ റിപ്പോർട്ടിൻറെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ജനുവരി 21 ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്. റിപ്പോർട്ടിൻറെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം.

Loading...