കാസർകോട് മന്ത്രി ദേശീയപതാക തല കീഴായി കെട്ടിയ സംഭവം; കർശന നടപടിയെടുക്കണമെന്ന് ഐഎൻഎൽ

കോഴിക്കോട്: കാസർക്കോട്ട് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത റിപ്പബ്ളിക് ദിനാഘോഷത്തിൽ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്സൽ നടന്നിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.

മനപൂർവം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബി.ജെ.പി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയർത്തുന്നുണ്ട്. മന്ത്രിയുടെ നിർദേശ പ്രകാരം, എ.ഡി.എം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടത് സ്വാഗതാർഹമാണ്. കൊടിമരത്തിൽ പതാക സജ്ജീകരിക്കാൻ ചുമതലപ്പെട്ടവരും അതിനു മേൽനോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടത്തെി അവർക്കെതിരെ കർശന നടപടി സ്വീകരിച്ചാലേ ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കൂവെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Loading...