ജീന്‍സും ചെരിപ്പും ജിഷ്ണുവിന്റേതല്ല, നാട്ടകത്ത് കണ്ടെത്തിയ അസ്ഥികൂടം മകന്റേതല്ലെന്ന് കുടുംബം

കോട്ടയം:കോട്ടയം നാട്ടകത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിൻ്റേതല്ലെന്ന് കുടുംബം.
ധരിച്ചിരുന്ന ജീൻസും ചെരിപ്പും ജിഷ്ണുവിൻ്റേതല്ലെന്ന് അമ്മ ശാരദ പറഞ്ഞു. ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജിഷ്ണുവിൻ്റെ മാതാപിതാക്കൾ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.ഇക്കഴിഞ്ഞ ജൂൺ 3നാണ് വൈക്കം സ്വദേശിയായ ജിഷ്ണുവിനെ കാണാതായത്.

26 ന് നാട്ടകത്തെ എസ്പിസിഎസ് വക പുരയിടത്തിൽ അസ്തികൂടം കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അത് വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണുവിൻ്റെ മൃതദേഹാവശിഷ്ടങ്ങളാണോയെന്ന സംശയമുയർന്നത്. കുടുംബാഗങ്ങൾ അത് ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കണ്ടെത്തിയ അസ്തികൂടം ജിഷ്ണുവിൻ്റേതല്ലെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയത്.

Loading...

വസ്ത്രങ്ങളും ചെരിപ്പും മൊബൈൽഫോണും ജിഷ്ണു ഉപയോഗിച്ചിരുന്നതല്ലെന്ന് അമ്മ ശാരദ പറഞ്ഞു.ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാൻ 21 ദിവസം താമസമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. വൈക്കം പോലീസും ചിങ്ങവനം പോലീസുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.