ഞാന്‍ അബിയുടെ അമ്മായിയുടെ മോന്‍, നൗഷാദ് പറയുന്നു

Loading...

മഴക്കെടുതില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനു വേണ്ടി തന്നാലാവുന്നത് ചെയ്യുകയാണ് ഓരോ മലയാളികളും. അതിൽ ഏറ്റവും സ്നേഹത്തോടെ മലയാളികൾ ഏറ്റെടുത്തത് നൗഷാദിൻ്റെ പ്രവൃത്തി ആണ്. ദുരിത പെയ്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് കച്ചവടത്തിന്റെ ലാഭകണ്ണുകള്‍ ഒന്നുമില്ലാതെ സ്വന്തം സമ്പാദ്യം മുഴുവന്‍ സമ്മാനിച്ച വ്യക്തിയാണ് നൗഷാദ്.

സ്നേഹ നിധിയായ നൗഷാദിന്റെ മുഖത്ത് ഏറെ പ്രിയപ്പെട്ട മറ്റൊരു മുഖം കൂടി മലയാളികള്‍ കണ്ടെടുത്തു. അന്തരിച്ച, പ്രിയ നടനും മിമിക്രി ലോകത്തെരാജാവുമായിരുന്ന അബിയുമായുള്ള നൗഷാദിന്റെ മുഖസാദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

Loading...

കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ നൗഷാദും മകളും ലൈവിൽ എത്തിയപ്പോഴും പലരും ഇതു പറഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾ ആദ്യമായല്ല കേൾക്കുന്നതെന്നാണ് ഇവർ പറയുന്നത്. അബിയാണ് എന്നു തെറ്റിദ്ധരിച്ച് പലരും തന്റെ വാപ്പയോടു വന്നു സംസാരിക്കാറുണ്ടെന്ന് മകൾ ഫർസാന പറയുന്നു. ഇതുകേട്ട് തൊട്ടടുത്തിരിക്കുന്ന നൗഷാദ് തമാശരൂപേണ, “ഞാൻ അബിയുടെ അമ്മായിയുടെ മോനാണ്”.– എന്നു പറയുന്നുണ്ട്.