Associations-GU Gulf

കലാകാരന്മാരെയും എഴുത്തുകാരെയും വരുതിയിലാക്കാനുള്ള മോദിയുടെ ശ്രമം അപലപനീയം: നവയുഗം കലാവേദി

ദമാം: ഇന്ത്യയിലെ കലാകാരന്മാരെയും എഴുത്തുകാരെയും മൂന്നു ഗ്രേഡുകളായി തരംതിരിച്ച് സ്വന്തം വരുതിയിലാക്കാനുള്ള മോഡിസർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ നീക്കത്തെ നവയുഗം സാംസ്കാരികവേദി കലാവേദി ശക്തമായി അപലപിച്ചു.

ഇന്ത്യയിലെ കലാകാരന്മാരെയും എഴുത്തുകാരെയും അവരുടെ ‘ജനപ്രീതി’യുടെയും, “പ്രകടനത്തിന്റെ”യും അടിസ്‌ഥാനത്തിൽ  ഒ (ഔട്ട്സ്റ്റാൻഡിങ്), പി (പ്രോമിസിങ്), ഡബ്ള്യൂ (വെയ്റ്റിങ്) എന്നിങ്ങനെ മൂന്നു ഗ്രേഡുകളായി തരംതിരിയ്ക്കാനും, അവരെ വിദേശത്തെയും, ഇന്ത്യയിലെയും സാംസ്കാരിക പരിപാടികളിൽ ഗ്രേഡ് അനുസരിച്ച് മാത്രം പങ്കെടുപ്പിയ്ക്കാനുമാണ്  സാംസ്കാരിക വകുപ്പിന്റെ തീരുമാനം. ഇമ്മാതിരി ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ഉദ്യോഗസ്ഥരും, സംഘപരിവാർ അനുഭാവികളായ കലാകാരന്മാരും, രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഒരു സമിതിയും സർക്കാർ നിയമിച്ചിട്ടുണ്ട്.

ഇന്ത്യയിൽ മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും, മതേതരസാംസ്കാരിക പ്രവർത്തകർക്കും എതിരെ വർദ്ധിച്ച രീതിയിൽ നടക്കുന്ന അതിക്രമങ്ങൾക്കും, ഗോമാംസത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കും എതിരെ എഴുത്തുകാരും കലാകാരന്മാരും ശക്തമായി  പ്രതിഷേധിയ്ക്കുകയും, തങ്ങൾക്ക് ലഭിച്ച അവാർഡുകൾ തിരികെ നൽകുകയും ചെയ്തത് അടുത്ത കാലത്താണ്. തങ്ങളെ എതിർക്കുന്ന മതേതരവാദികളായ കലാകാരന്മാരെയും എഴുത്തുകാരെയും ഒഴിവാക്കാനും, സംഘപരിവാറിനോടും, മോഡി സർക്കാരിനോടും വിധേയത്വം പുലർത്തുന്നവരെ   മാത്രം പ്രോത്സാഹിപ്പിയ്ക്കുവാനുമുള്ള  ഗൂഢഅജണ്ടയുടെ ഭാഗമാണ് സാംസ്കാരികമന്ത്രാലയത്തിന്റെ  ഈ പുതിയ നീക്കം.ഇന്ത്യയുടെ സംസ്കാരത്തിന് തന്നെ അപമാനമായ  ഈ സംഘപരിവാർ ഗൂഢശ്രമത്തെ മതേതരഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്ന്, നവയുഗം കലാവേദി ജനറൽ ബോഡിയോഗം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി റെജിലാല്‍ പട്ടത്താനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കലാവേദി ജനറൽ ബോഡിയോഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ കെ.ആര്‍.അജിത്‌ ഉത്‌ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ജെനറല്‍സെക്രട്ടറി  എം.എ.വാഹിദ് കാര്യറ, രക്ഷാധികാരി ഉണ്ണി പൂചെടിയില്‍, ട്രഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ നൂറനാട്  എന്നിവർ ആശംസാപ്രസംഗം നടത്തി.

നവയുഗം കലാവേദിയുടെ കൺവീനറായി പ്രിജി കൊല്ലത്തെയും, ജോയിന്റ് കൺവീനർമാരായി മോഹന്‍ ഓച്ചിറ, റെഞ്ചി കണ്ണാട്ട്, അരുണ്‍ഹരി, റഹീം അലനല്ലൂര്‍, സഹീര്‍ഷ, റോയ് വര്‍ഗീസ്‌ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.റെജിലാല്‍ പട്ടത്താനം, സുജ റോയ്, സുമി ശ്രീലാല്‍, പ്രതിഭ പ്രിജി, ലീന ഉണ്ണികൃഷ്ണന്‍, ബിനു കുഞ്ഞു, അനീഷ്‌ കുമാര്‍, ആനന്ദ്, ശ്രീലാല്‍, ബിജു മുണ്ടക്കയം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ.യോഗത്തിന് റെജി സാമുവല്‍ സ്വാഗതവും, ബിജു വര്‍ക്കി നന്ദിയും പറഞ്ഞു.

 

Related posts

ഉപരോധത്തിനെതിരേ ലോക പിന്തുണയാര്‍ജ്ജിച്ച് ഖത്തര്‍; ശെയ്ഖ് തമീം ട്രംപുമായി കൂടിക്കാഴ്ച നടത്തി

സൗദി കിരീടവകാശി സ്ഥാനത്ത് നിന്നും മുഹമ്മദ് ബിന്‍ സല്‍മാനെ ഒഴിവാക്കാന്‍ നീക്കം

pravasishabdam online sub editor

നിപ വൈറസ് ബാധിച്ച മരിച്ച ആളെയും സംസ്‌കാരചടങ്ങുകളെയും അവഹേളിച്ചു; യുവാവിന് കുവൈറ്റില്‍ ജോലി നഷ്ടമായി

സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

subeditor

മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥി ആല്‍ബര്‍ട്ടിന്റെ മൃതദേഹം കണ്ടെത്തി

ഗൾഫ് പ്രവാസിയുടെ ഭാര്യ തനിച്ച് താമസിക്കുന്ന വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറകൾ ഇടുന്ന എസ്.ഐ യെ കൈയ്യോടെ പിടികൂടി

subeditor

ചരിത്രം തിരുത്തിക്കുറിച്ച് വനിതകള്‍ക്ക് സൈനിക സേവനത്തിന് അനുമതി; നിർണ്ണായക തീരുമാനവുമായി ഖത്തർ ഭരണകൂടം

ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍

subeditor

സൗദിയില്‍ നടന്നത് വന്‍ കൊള്ള; എന്തുവില കൊടുത്തും പിടിക്കുമെന്ന് എംബിഎസ്

ഒമാനിലും തൊഴില്‍ പ്രതിസന്ധി; മലയാളി നഴ്‌സുമാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ്

subeditor

ലോകകപ്പ് സ്റ്റേഡിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആരും മരിച്ചിട്ടില്ല: അപവാദ പ്രചാരണങ്ങള്‍ നിഷേധിച്ച് ഖത്തര്‍

subeditor

സൗദിയില്‍ ക്രൂരപീഡനം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

special correspondent

Leave a Comment