ക്രോസ്ഫിറ്റ് ചെയ്ത് കിളി പോയെന്ന് നവ്യ നായര്‍; എന്ത് പ്രഹസനമാണ് ഇതെന്ന് ആരാധകര്‍

മലയാളത്തിന്റെ പ്രിയ നായികയായിരുന്നു നവ്യ നായര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും നവ്യ വിശേഷങ്ങള്‍ ആരാധകരുമായി പങ്കു വെക്കാറുണ്ട് . ഫിറ്റ്‌നസ് ഫ്രീക്കായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച നവ്യ ഇപ്പോഴിതാ വര്‍ക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുന്നു. നവ്യ ഇപ്പോഴും നൃത്ത വേദികളില്‍ തിളങ്ങി നില്‍ക്കുന്ന താരം ആണ് അതിനു വേണ്ടി തന്റെ ശരീര സൗന്ദര്യം ഇപ്പോഴും ചെറുപ്പം പോലെ കത്ത് സൂക്ഷിക്കുന്നത് നൃത്തവും അതിനൊപ്പം കൃത്യമായ വ്യായാമം കൊണ്ടുമാണ്.

എന്നാല്‍ ഇപ്പോള്‍ ജിമ്മില്‍ ക്രോസ്ഫിറ്റ് എക്‌സര്‍സൈസ് ചെയ്യുന്ന നവ്യയുടെ വിഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നൃത്തം പോലെ തന്നെ ജിമ്മിലെ പരിശീലനവും തനിക്ക് ഏറെ ഇഷ്ടമാണെന്നും ഒരു മാസത്തിനു ശേഷമാണ് ക്രോസ്ഫിറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് കിളിപോയ അവസ്ഥയിലായിരുന്നു താനെന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നവ്യ

Loading...

രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിസ് പോഞ്ഞിക്കര, ഫീമെയ്ല്‍ മമ്മൂട്ടി തുടങ്ങിയ വിശേഷണങ്ങളും നവ്യയെ തേടിയെത്തി.ഇത്രയ്ക്ക് മെലിയേണ്ടിയിരുന്നില്ലെന്നായിരുന്നു ചിലരുടെ കമന്റ്. ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂട്ടിയുടെ ശൈലിയാണ് താരം പിന്തുടരുന്നതെന്നാണ് മറ്റു ചിലര്‍ പറയുന്നത്.