അച്ഛന്‍ തന്നെ സ്നേഹിച്ച പോലെ തനിക്ക് മകനെ പോലും സ്നേഹിക്കാന്‍ പറ്റുന്നില്ല; നവ്യ

മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ.നൃത്ത രംഗത്ത് സജീവമായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് മടങ്ങിയെത്തുകയാണ്.നവ്യ നായർ പങ്കെടുത്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ വൈറല്‍ ആണ് .ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളില്‍ അച്ഛന് സാധിക്കാന്‍ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കില്‍ പറയണം എന്നായിരുന്നു നവ്യയോട് അച്ഛന്‍ ചോദിച്ചത്. അച്ഛനെ സ്ക്രീനില്‍ കണ്ടതും നവ്യ കരഞ്ഞുതുടങ്ങി .അച്ഛനെക്കുറിച്ച്‌ എന്ത് പറ‍ഞ്ഞാലും കരയുമെന്നും നവ്യ കരച്ചിലിനിടയില്‍ പറയുന്നുണ്ട്

ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അച്ഛന്‍ തന്നെ സ്നേഹിച്ച പോലെ തനിക്ക് തന്‍്റെ മകനെ പോലും സ്നേഹിക്കാന്‍ പറ്റുന്നില്ലെന്നും നവ്യ പറയുന്നു.കാരണം അവര്‍ അന്നനുഭവിച്ച സാമ്ബത്തിക ബുദ്ധിമുട്ടൊന്നും തനിക്കില്ല.മകന്‍ പറയുന്നതൊക്കെ വാങ്ങിക്കൊടുക്കാന്‍ കഴിയും .പക്ഷെ തന്റെ കുട്ടിക്കാലത്തു വളരെ സാധാരണക്കാരായ അച്ഛനും അമ്മയും യുവജനോത്സവ വേദികളില്‍ തനിക്കായി മുടക്കിയത് ലക്ഷങ്ങളാണ്.

Loading...

പത്ത് ഐറ്റം വരെ മത്സരിച്ചിരുന്നു .തന്നോടുള്ള സ്നേഹം കൊണ്ടാണ് അവര്‍ ബുദ്ധിമുട്ടു സഹിച്ചും അതെല്ലാം ചെയ്തു തന്നത് .അവര്‍ തന്ന സ്നേഹത്തിനു നൂറു ശതമാനം തിരിച്ചു കൊടുക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും നവ്യ പറയുന്നു.