തന്റെ മകന്‍ വീട്ടുപറമ്പില്‍ ജോലികളിലാണ്, നവ്യ നായര്‍ (വീഡിയോ)

ചലച്ചിത്ര താരങ്ങളെല്ലാം അവരവരുടെ വീടുകളിലെ വിശേഷം പങ്കുവെച്ച് മുന്നോട്ട് വരികയാണ്. നടി നവ്യ നായരും വീഡിയോ പങ്കുവെച്ചു. വീടുകളില്‍ നിന്ന് പുറത്തുപോയി കളിക്കാന്‍ പറ്റാത്ത കുട്ടികളുടെ അവസ്ഥ പല വീടുകളിലും കഷ്ടമാണ്. പല കുട്ടികളും ടിവിക്കുമുന്നിലും മൊബൈലിലുമാണ്. തന്റെ മകന്‍ മൊബൈലില്‍ അല്ലെന്ന് നവ്യ പറയുന്നു.

അവന് ഒരുപാട് പണികളുണ്ട്. ഇപ്പോള്‍ വീട്ടുപറമ്പില്‍ തിരക്കിട്ട ജോലികളിലാണ്. മകന്‍ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വീഡിയോയാണ് നവ്യ പുറത്തുവിട്ടത്. അച്ഛാച്ചനൊപ്പം കൂടിയിരിക്കുകയാണ് സായി കൃഷ്ണ. വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കുമ്പോള്‍ തന്റെ ജാന്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയാണെന്ന് നവ്യ പറയുന്നു.

Loading...

എല്ലാം ചെയ്യാന്‍ ശീലമൊന്നും വേണ്ട. ആ കമന്റ് എനിക്കിഷ്ടപ്പെട്ടു. സായി ഒരു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയല്‍ ടൈം കളികള്‍ കളിക്കാനും വലിയവര്‍ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികള്‍ ചെയ്യാന്‍. ഈ സ്‌നേഹവും സന്തോഷവും എന്റെ ഹൃദയത്തെ കീഴ്‌പ്പെടുത്തിക്കളഞ്ഞുവെന്നും നവ്യ കുറിച്ചു.

 

View this post on Instagram

 

Home quaratined .. learning lessons .. my life my jaaan

A post shared by Navya Nair (@navyanair143) on