നയന്‍താരയുടേയും വിഘ്‌നേഷിന്റെയും പ്രണയചിത്രങ്ങള്‍ വൈറല്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രണയചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നയന്‍താരയ്ക്ക് ക്രിസ്മസ് ആശംസിച്ചുകൊണ്ട് വിഘ്‌നേഷ് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിഘ്‌നേഷ് തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താരയുടെ കൈയിലുള്ള ഫോണില്‍ ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന സെല്‍ഫിയും കാണാം.

Loading...

തമിഴ് സിനിമാ സംവിധായകനാണ് വിഘ്‌നേഷ്. അടുത്തിടെ നയന്‍താരയും വിഘ്‌നേഷും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. ഇരുവരുടെയും വിവാഹത്തിന്റെ ഭാഗമായാണ് ക്ഷേത്രസന്ദര്‍ശനം എന്നുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. അടുത്ത വര്‍ഷം ഇരുവരും തമ്മിലുള്ള വിവാഹം നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍