നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊവിഡ് സ്ഥിരീകരിച്ചു: പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്?

നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രചാരണം. തമിഴ്നാട്ടില്‍ കൊവിഡ് 19ന്റെ വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിറയുന്നത്. തമിഴ് മാധ്യമങ്ങളിലാണ് ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് എത്തിയത്.

ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജപ്രചരണമെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇരുവരും.

Loading...

അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. 24 മണിക്കൂറിനിടെ 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 62087 ആയി. ഇതില്‍ 1487 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 42752 ആയി. സംസ്ഥാനത്തെ മരണസംഖ്യ 794 ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 623 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.