സി​നി​മാ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​യ​ന്‍​താ​ര: 20 ല​ക്ഷം രൂ​പ​ സം​ഭാ​വ​ന ന​ല്‍​കി

ചെ​ന്നൈ: രാജ്യത്ത് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ സി​നി​മാ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി തെ​ന്നി​ന്ത്യ​ന്‍ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​യ​ന്‍​താ​ര. വ​രു​മാ​നം നി​ല​ച്ച ത​മി​ഴ് സി​നി​മാ മേ​ഖ​ല​യി​ലെ ദി​വ​സ വേ​ത​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് ന​യ​ന്‍​സ് സം​ഭാ​വ​ന ന​ല്‍​കി​യ​ത്. സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങൾ സാമ്പത്തികസഹായവുമായി എത്തിയിരുന്നു. മുൻനിര നായികമാർ, മറ്റു താരങ്ങൾ തുടങ്ങിയവർ സഹായവുമായി എത്തുന്നില്ലെന്ന് ആരോപണമുണ്ടായിരുന്നു. നിലവിൽ ഐശ്വര്യ രാജേഷ് (ഒരുലക്ഷം), നയൻതാര എന്നിവരാണ് ഫെഫ്സിക്ക് സാമ്പത്തിക സഹായം കൈമാറിയ നായികമാർ.

ഫി​ലിം എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ (ഫെ​ഫ്‌​സി) വ​ഴി​യാ​ണ് താ​രം തു​ക ന​ല്‍​കി​യ​ത്. നേ​ര​ത്തെ ന​ടി ഐ​ശ്വ​ര്യ രാ​ജേ​ഷ് 1 ല​ക്ഷം രൂ​പ ന​ല്‍​കി​യി​രു​ന്നു. സൂ​ര്യ, വി​ജ​യ് സേ​തു​പ​തി, ര​ജ​നി​കാ​ന്ത്, ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സാമ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രു​ന്നു. ദി​വ​സ വേ​ത​ന​ക്കാ​രാ​യ​വ​രെ സ​ഹാ​യി​ക്കാ​ന്‍ താ​ര​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച്‌ ഫെ​ഫ്‌​സി പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കെ ശെ​ല്‍​വ​മ​ണി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Loading...

സാമ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് പു​റ​മെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പ​ല താ​ര​ങ്ങ​ളും എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഫെ​ഫ്ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. തമിഴിൽ വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താൽക്കാലികമായി മുടങ്ങി കിടക്കുന്നത്. ശങ്കർ ചിത്രം ഇന്ത്യൻ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതിൽ പ്രധാന സിനിമകൾ.