‘സങ്കടം തോന്നുന്നു’, കേരളത്തിനുവേണ്ടി നയന്‍താര

Loading...

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും എല്ലാവരും ഒരേ മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായി നയൻതാര. മറ്റൊരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന കേരളത്തിന് വേണ്ടി പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ച് താരം ഫേസ്ബുക്തിലെത്തി.

ദുരിതത്തില്‍ പെട്ടവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും കേരളത്തോട് കരുണ കാട്ടണമെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും നയൻതാര ഫേസ്ബുക്കിൽ കുറിച്ചു. ക്യാമ്പുകളുടെ വിവരങ്ങളും കൺട്രോൾ റൂമുകളുടെ നമ്പരുകളും താരം ഷെയർ ചെയ്തിട്ടുണ്ട്.

Loading...