മേക്കപ്പിലൂടെ നയൻതാരയായി: വീഡിയോ വൈറലാകുന്നു

സിനിമ നടിമാരുടെ രൂപസാദ്യശ്യം വരുത്തുന്ന ചില മേക്ക്ഓവറുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലാകുകയാണ്. മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെൺകുട്ടിയുടെ വിഡിയോ നേരത്തെ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു നയൻസ് ടച്ച് മേക്കപ്പ് വൈറലാകുകയാണ്.

നയൻതാരയുമായി യാതൊരു സാമ്യവുമില്ലാത്ത മോഡലിന് നയൻതാരയുടെ മേക്ക് ഓവർ നൽകിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ്. വിശശ്രീ എന്ന മോഡലാണ് നയൻതാരയായി മേക്ക് ഓവർ നടത്തിയത്. ഈ മേക്ക് ഓവറിന് പിന്നിൽ പ്രവർത്തിച്ചത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ കണ്ണൻ രാജമാണിക്കമാണ്. മേക്കപ്പ് ആർട്ടിസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Loading...