നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു ; തെളിവുകള്‍ നിരത്തി മാധ്യമങ്ങള്‍

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി സ്വന്തമാക്കിയ താരമാണ് മലയാളിയായ നയന്‍താര. മലയാളത്തില്‍ നിന്നും തമിഴ്, തെലുങ്ക് സിനിമ ലോകത്ത് എത്തി ഗ്ലാമര്‍ നായികയായി മാറുകയും പിന്നീട് ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് ആരേയും അമ്പരപ്പിക്കുന്ന വിധമായിരുന്നു നയന്‍താരയുടെ വളര്‍ച്ച.

പ്രണയവും പ്രണയ പരാജയങ്ങളും നയന്‍താരയുടെ കരിയറില്‍ പലതവണ സംഭവിച്ചിരുന്നു. ഇപ്പോള്‍ ഏറ്റവും അധികം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവയും തമ്മിലുള്ള പ്രണയമാണ്. ഇരുവരും രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

വിഘ്‌നേഷ് ശിവയും നയന്‍താരയും ഒന്നിച്ച് അമേരിക്കയില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അടുത്തിടെ നയന്‍താര ചെന്നൈയില്‍ ആഡംബര കാര്‍ വാങ്ങിയിരുന്നു. ഒപ്പം വിഘ്‌നേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. ഈ ബന്ധമാണ് രഹസ്യ വിവാഹത്തിലേക്ക് നീങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടി ചെയ്യുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത് മുതല്‍ ഇരുവരും വിവാഹിതരാകകയാണെന്നും, രഹസ്യ വിവാഹമായിരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരുടേയും അമേരിക്കന്‍ യാത്രകളും നയന്‍സ് നല്‍കിയ സമ്മാനവുമാണ് രഹസ്യ വിവാഹ സാധ്യത പ്രബലപ്പെടാന്‍ കാരണമായത്.