സ്ത്രീകളെ കാണുമ്പോള്‍ വിനയത്തോടെ എഴുന്നേറ്റ് നിന്ന് കൈകൂപ്പുന്ന ഒരേ ഒരു നടനെക്കുറിച്ച് നയന്‍താര

തമിഴ് സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ നയന്‍താര എന്നുതന്നെ പറയാം. 70ഓളം സിനിമകളില്‍ നായികയായി വേഷമിട്ടു കഴിഞ്ഞു. എല്ലാം മികച്ച ചിത്രങ്ങള്‍ തന്നെ. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി.

നന്മയും എളിമയും ഉള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ നയന്‍താരയ്ക്ക് ഒരേഒരു ഉത്തരമേ ഉള്ളൂ. അത് രജനീകാന്ത് തന്നെ. സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ എന്നാണ് താരം പറയുന്നത്. സ്ത്രീകളോട് വളരെയധികം വിനയം കാണിക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്ന് നയന്‍സ് പറയുന്നു.

Loading...

നയന്‍താരയുടെ പുതിയ മലയാള ചലച്ചിത്രം ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമേ നയന്‍താര മലയാള ചിത്രം ചെയ്യാറുള്ളൂ. അതുകൊണ്ടുതന്നെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്.