Kerala Top Stories

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം, അറസ്റ്റിലായ പ്രതികള്‍ ഇനി പുറംലോകം കാണില്ല, പ്രതികള്‍ക്ക് കൂടുതല്‍ കുരുക്ക്, മന്ത്രവാദിയെയും അറസ്റ്റ് ചെയ്‌തേക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത് ഭര്‍ത്താവും ബന്ധുക്കളുമാണ്. പ്രതികള്‍ക്ക് മേല്‍ കുരുക്ക് മുറുകുകയാണ്. മരിച്ച വീട്ടമ്മയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്തി, കാശി എന്നിവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് മേല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തീരുമാനിച്ചു. മന്ത്രവാദിക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

“Lucifer”

ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ചുമരില്‍ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആല്‍ത്തറയില്‍ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Related posts

അച്ഛനെ ജയിലില്‍ അടയ്ക്കുമെന്നറിഞ്ഞ് മകന്‍ പൊട്ടിക്കരഞ്ഞു.. ഭാര്യയ്ക്ക് ബോധക്ഷയം… എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാഞ്ഞതിന് മകനെ മണ്‍വെട്ടി കൊണ്ട് തല്ലിയ പിതാവിനെ സ്റ്റേഷനില്‍ എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ…

subeditor5

കയര്‍ഫെഡ് അഴിമതിക്കേസില്‍ വി.എസിൻെറ മകനെ പ്രൊസിക്യൂട്ട് ചെയ്യാൻ ശിപാർശ

subeditor

കേരളത്തിലെ പ്രളയത്തിന് ശേഷം ഇനി വരുന്നത് കൊടും വരള്‍ച്ചയോ?

കൊട്ടിയൂർ പീഢനകേസിലെ ഫാ.റോബിന്‌ ജയിലിൽ ഇടി, കൊടുത്തത് കൊടി സുനി

subeditor

മട്ടന്നൂര്‍ നഗരസഭ അഞ്ചാം തവണയും ചുവന്നു, ചെങ്കൊടി പാറി ; പൊട്ടിപ്പൊളിഞ്ഞ് ബിജെപി; 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് -, യുഡിഎഫിന്റെ ഏഴുസീറ്റുകള്‍ പിടിച്ചെടുത്തു

ലോ കോളേജില്‍എസ്എഫ്‌ഐക്കാര്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് മര്‍ദ്ദിച്ചവശരാക്കി ,റാഗിങ് വിവരം പൊലീസില്‍ അറിയിച്ചതിന്റെ പക തീര്‍ക്കാന്‍

കണ്ണൂരിൽ ആദ്യ വിമാനം ജനവരിയിൽ ഇറങ്ങും.

subeditor

ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരുമാസം; വിചാരണ പൂര്‍ത്തിയാകും വരെ ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള തീവ്രശ്രമത്തില്‍ അന്വേഷണസംഘം

പിന്നില്‍ നിന്ന് കുത്തി അപമാനിച്ച് ഇറക്കിവിടാന്‍ നോക്കിയത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ; മാത്യു ടി തോമസ്

subeditor10

മുഖ്യന്‍ വാക്കു പാലിച്ചു ,ഓഖി ദുരന്തത്തിലെ ഇരകള്‍ക്കുള്ള ധനസഹായവിതരണം നല്‍കി

പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള വസ്ത്രശാലയുടെ ഗോഡൗണിന് തീപിടിച്ചു

subeditor

പിന്നണിഗായിക സിത്താരയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്