വിശ്വസിക്കാനാവുന്നില്ല, ഒന്നായിട്ട് 5 വര്‍ഷം; നസ്രിയ

മലയാളത്തില്‍ ആരാധകര്‍ ഏറെയുള്ള താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഫഹദ് ഫാസിലും നസ്രിയയും ഒന്നായിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. അഞ്ചാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഫഹദിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ . 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം.

ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 5 വര്‍ഷം, ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ചു മുന്നോട്ടു പോകാനുണ്ടെന്നാണ് ഫഹദിനൊപ്പമുളള ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയ ഫേസ്ബുക്കില്‍ കുറിച്ചത്.ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും മികച്ച സമ്മാനം എന്ന് ഹാഷ്ടാഗിലൂടെ നസ്രിയ പറയുന്നുണ്ട്.

Loading...

രണ്ടു മൂന്നു വര്‍ഷങ്ങളേ നസ്രിയ നസീം സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു ശേഷം നസ്രിയ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇടവേളയെടുത്തു. പിന്നീടുള്ള നാലു വര്‍ഷങ്ങളിലും ഇടയ്‌ക്കിടെ പ്രേക്ഷകര്‍ ചോദിച്ചൊരു ചോദ്യമുണ്ടായിരുന്നു ‘നസ്രിയ എന്ന് സിനിമയിലേക്ക് മടങ്ങി വരും?’ കാത്തിരിപ്പിനൊടുവില്‍ അഞ്ജലി മേനോന്റെ ‘കൂടെ’ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവന്നു.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയ നസീം അഭിനയജീവിതം തുടങ്ങിയത്. ആദ്യ സിനിമ ബ്ലെസിയുടെ പളുങ്ക് പിന്നീട് ചാനൽ ഷോ അവതാരിക ആയ നസ്രിയ ഒരു നാൾ വരും എന്ന സിനിമയിൽ ബാലതാരമായി സിനിമയിലേയ്ക്ക് തിരിച്ചെത്തി.മാഡ് ഡാഡ് എന്ന സിനിമയിൽ ആദ്യമായി നായികയായി. നേരം എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും നായികയായി. നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുൻ നിര നായികയായി.