ലയാള സിനിമാ നടിമാരില്‍ നസ്റിയയ്ക്കായിരുന്നു ഫേസ്ബുക്ക് ലൈക്ക് ഏറ്റവും കൂടുതല്‍ ലൈക്ക്സുള്ളത്. എന്നാല്‍ നസ്റിയയെ പിന്തള്ളിക്കൊണ്ട് മിയ ഏറ്റവും കൂടിതല്‍ ലൈക്സുള്ള താരമായി മാറിയിരിക്കുകയാണ്. പൊതുവേ മലയാള സിനിമാ രംഗത്ത് നടിമാര്‍ക്കാണ് ഫേസ്ബുക്സ് ലൈക്സ് കൂടുതല്‍.

ഒരു കാലത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെക്കാള്‍ കൂടുതല്‍ ലൈക്സ് ഉള്ള താരമായിരുന്നു നസ്റിയ. നസ്റിയയുടെ കല്യാണം കഴിഞ്ഞതാണ് ലൈക്സില്‍ ഇടിവ് സംഭവിക്കാന്‍ മുഖ്യകാരണം എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

Loading...

അതേസമയം അന്യഭാഷയില്‍ അഭിനയിച്ചതോടെ മിയ തെന്നിന്തയന്‍ താരമായി വളര്‍ന്നതാണ് ലൈക്സ് കൂടാന്‍ കാരണമെന്ന് ഇക്കൂട്ടര്‍ പറയുന്നു. 7,574,554 ലൈക്സ് ആണ് ഇതുവരെ മിയയുടെ ഫേസ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള നസ്രിയയുടെ പേജിന് 7,522,945 ലൈക്സും.

വിവാഹ ഷേഷം സിനിമയില്‍ നിന്നും വിട്ട് നില്‍കുന്ന നസ്റിയ പണ്ടത്തെ പോലെ ഫേസ്ബുക്കില്‍ അത്ര സജീവവുമല്ല. നേരം എന്ന ചിത്രത്തിലൂടെയാണ് നസ്റിയ തരംഗം തുടങ്ങുന്നത്. ഈ ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി നസ്റിയ മാറി. പിന്നീട് നയ്യാണ്ടി , രാജാ റാണി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും നസ്റിയ തിരക്കേറിയ താരമായി. 2012 ഡിസംബര്‍ 19നാണ് നസ്രിയാ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്.

അമരകാവിയം എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച മിയയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തെലുങ്കിലും ഇതിനിടെ ചുവട് വെക്കാന്‍ ഒരുങ്ങുകയാണ് താരം.

അമല പോള്‍, മഞ്ജു വാരിയര്‍ ഭാമ, റിമ എന്നിവരാണ് ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്സുള്ള മറ്റു സുന്ദരിമാര്‍. ഫേസ്ബുക്ക് പേജില്‍ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇതൊരു സംഭവമാകുമെന്ന് തീര്‍ച്ചയാണ്. താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ ആരാധകര്‍ക്കും ഇതൊരു വാശിയുടെ പ്രശ്നമാണ്.