ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്റെ വിമന്‍സ് ഫോറം, ജൂണ്‍ 27 ഞായറാഴ്ച്ച ഗ്ലെന്‍ ഓക്സിലുള്ള ജാക്സണ്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് “മദേഴ്സ് ഡേ” ആഘോഷിച്ചു.
വിമന്‍സ് ഫോറം ചെയര്‍പെഴ്സണ്‍ കലാ സതീഷ് എല്ലാവര്‍ക്കും സ്വാഗതമാശംസിക്കുകയും വിമന്‍സ് ഫോറത്തിന്റെ 2015-2016 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു. കോ-ചെയര്‍മാരായ രാജേശ്വരി രാജഗോപാലും ജയശ്രീ നായരും വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ നയിക്കുകയും വിമന്‍സ് ഫോറത്തിന് പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്തു. എന്‍.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ ആഘോഷങ്ങള്‍ക്കിടെ എത്തിച്ചേര്‍ന്ന് എല്ലാവര്‍ക്കും പൂക്കള്‍ സമ്മാനിച്ചത് മദേഴ്‌സ് ഡേ ദിനം ധന്യമാക്കി.
Loading...