സ്വന്തം കൈ നഷ്ടപ്പെടുത്തി യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തി,ഇപ്പോള്‍ കേരളത്തിന്റെ മരുമകളായി വോട്ട് ചോദിക്കാനുമെത്തി

പാലക്കാട് : അപരിചിതനായ ഒരു മലയാളി യുവാവിന്റ ജീവന്‍ സ്വന്തം കൈ നഷ്ടപ്പെടുത്തി രക്ഷപ്പെടുത്തിയ ജ്യോതി ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയാണ്. കേരളത്തിന്റെ മരുമകളായി എത്തിയാണ് ജ്യോതി സ്‌നേഹം നിറഞ്ഞ സ്‌നേഹത്തോടെ വോട്ട് ചോദിക്കാനെത്തുന്നത്. സംഭവം ഇങ്ങനെയാണ് അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഛത്തീസ്ഗഡുകാരി ജ്യോതി തന്റെ സ്വന്തം വലംകൈ ത്യജിച്ചത് .ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.

ഛത്തീസ്ഗഡിലെ ദുര്‍ഗ് എന്ന പ്രദേശത്തുവച്ച് ടാങ്കര്‍ ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാന്‍ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയില്‍പെട്ടു. ഇതറിയാതെ മുന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി.സിഐഎസ്എഫ് ബൈലാഡിലാ ക്യാംപില്‍ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്. തന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതിയെ വികാസ് പിന്നീടു വിവാഹം ചെയ്യുകയായിരുന്നു.ഇപ്പോള്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ജ്യോതി.

Loading...