മോദി സര്‍ക്കാർ മാത്രമാണ് മുസ്ലീംങ്ങള്‍ക്ക് നന്മകള്‍ ചെയ്തത്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബീന

മോദി സര്‍ക്കാര്‍ മാത്രമാണ് മുസ്ലീംങ്ങള്‍ക്ക് നന്മകള്‍ ചെയ്തതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുബീന ഇസ്മായില്‍. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് പഞ്ചായത്ത് പത്താം വാര്‍ഡായ പേരാമംഗലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് സുബീന ഇസ്മായില്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു സുബീനയുടെ പ്രചാരണം. മോദി സര്‍ക്കാരും ബിജെപിയും മുസ്‌ളിം വിരുദ്ധരാണെന്ന് മറ്റുള്ളവര്‍ വരുത്തിത്തീര്‍ത്തതാണെന്നും മോദി സര്‍ക്കാരിനെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും സുബീന പറയുന്നു.

മുത്തലാഖ് ചൊല്ലി ഭാര്യമാരെ ഒഴിവാക്കിയിരുന്നത് നിര്‍ത്തലാക്കിയത് മോദിയുടെ സര്‍ക്കാരാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇന്ന് അതിന്റെ പ്രയോജനം ലഭിച്ചത്. മുസ്‌ളിം സമൂഹത്തിന് ഇത്രയേറേ നന്മകള്‍ ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഉണ്ടാകില്ല. വിവാഹപ്രായം ഉയര്‍ത്താനുള്ള നിര്‍ദേശവും നല്ലത് തന്നെ. മുസ്ലീം സമൂഹത്തില്‍ ഇപ്പോഴും ചെറിയ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്നേ തന്നെ വിവാഹിതരാകുന്ന സാഹചര്യത്തില്‍ മികച്ച തീരുമാനമാണിത്.ഒരു രൂപക്ക് സാനിറ്ററി നാപ്കിന്‍ എത്തിച്ചതും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി സ്ത്രീകള്‍ക്ക് കൊറോണ കാലത്ത് പണം നല്‍കിയതും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി കൂട്ടി നല്‍കിയതുമൊക്കെ ഈ സര്‍ക്കാര്‍ അല്ലേ?

Loading...

കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി. നാട്ടില്‍ ഏത് ദുരിതകാലത്തും സഹായവുമായി ആദ്യം ഓടിയെത്തുന്നത് ബിജെപിക്കാരാണ്. കൊറോണക്കാലത്തും പ്രളയകാലത്തുമെല്ലാം ബിജെപിക്കാരും സേവാഭാരതിക്കാരുമാണ്. കേരളത്തിലും ബിജെപി വരണം. എന്നാലേ ഇനി രക്ഷയുള്ളൂ എന്ന് പറയുകയാണ് സുബീന.