പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു; മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി എന്‍ ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലഫ്റ്റനന്റ് ജനറല്‍ തമിലിസൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് എന്‍ രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന എ നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് സൂചന .30 ല്‍ 16 സീറ്റുകളുടെ ഭൂരിപക്ഷം നേടി പുതുച്ചേരിയില്‍ ആദ്യമായിട്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചത്.

Loading...

അതേസമയം, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ധാരണയായി. 19ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. നാല് മന്ത്രി സ്ഥാനവുക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സിപിഐയുടെ ആവശ്യം. ചീഫ് വിപ്പിന്റെ കാര്യത്തില്‍ ചര്‍ച്ചയാവാമെന്നും സിപിഐ പറഞ്ഞു.

17ന് ഇടതുമുന്നണി യോഗം, 18ന് എല്ലാ പാര്‍ട്ടികളും യോഗം ചേര്‍ന്ന് മന്ത്രിമാരെ തീരുമാനിക്കും, 19ന് എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗം ചേര്‍ന്ന് പിണറായി വിജയനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. ആ കാര്യം ഗവര്‍ണറെ അറിയിക്കും. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കും. 20ന് സത്യപ്രതിജ്ഞ.