നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; അഞ്ചരക്കിലോ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി പിടികൂടിയത് അഞ്ചരക്കിലോ സ്വർണമാണ്. കസ്റ്റംസും ഡിആർഐയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും സ്വർണം പിടികൂടിയത്. ചെന്നൈയിൽ നിന്ന് യാത്രക്കാരായി കയറി സ്വർണം കടത്തിയ 4 പേരും ദുബായിൽ നിന്ന് സ്വർണവുമായെത്തിയ കാസർകോട് സ്വദേശി സറീന അബ്ദു എന്നിങ്ങനെ അഞ്ചു പേരാണ് പിടിയിലായത്.

വിദേശത്ത് നിന്ന് സ്വർണവുമായെത്തിയ യാത്രക്കാരനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ചെന്നൈയിൽ നിന്ന് കയറിയ നാലു പേരും സ്വർണം വാങ്ങിയത്. ഇത്തരത്തിൽ സ്വർണം കൊണ്ടുവന്ന മൂന്നുപേരിൽ നിന്നായി 335ഗ്രാം സ്വർണവും ഒരാളിൽ നിന്ന് 1100ഗ്രാം സ്വർണവുമാണ് ഡിആർഐ പിടികൂടിയത്.ദുബായിൽ നിന്ന് എത്തിയ സറീന അബ്ദുവിൽ നിന്ന് 3250 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Loading...