Kerala News Top Stories

ആ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല… നെടുങ്കണ്ടത്തെ ഇടിമുറിയുടെ ഉൾക്കാഴ്ചകള്‍ ഇങ്ങനെ…

രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം.

“Lucifer”

മുറിയുടെ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല.നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന ‘ഇടിമുറി’ ആണിത്.

സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു.

കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ മാസം 12നാണു കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഈ മുറിയിലെത്തിച്ച് 14 വരെ തുടര്‍ച്ചയായി മര്‍ദിച്ചു.

കുമാറിന്റെ ശരീരത്തില്‍ കാന്താരി പ്രയോഗം നടത്തിയും ഈ മുറിയിലാണ്. വേദന കൊണ്ടു കുമാര്‍ മുറിക്കുള്ളില്‍ ഛര്‍ദിച്ചപ്പോള്‍, പൊലീസ് രോഷം തീര്‍ത്തതു തൊഴിയിലൂടെയായിരുന്നു. ഛര്‍ദിച്ചതു കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും മര്‍ദനം തുടര്‍ന്നു.

കുമാറിന്റെ തുടകളില്‍ പൊലീസുകാര്‍ കയറി നിന്നു ചവിട്ടിയതും ലാത്തി ഉപയോഗിച്ചു പൊതിരെ തല്ലിയതും ഇവിടെ വച്ചായിരുന്നു. അവശനായി കുഴഞ്ഞുവീണതോടെ കുമാറിനെ ഇടിമുറിയില്‍ നിന്നു മാറ്റി രണ്ടാം നിലയിലെ വിശ്രമമുറിയിലെത്തിച്ചു.

തിരുമ്മുകാരനെ വരുത്തി തിരുമ്മിച്ചു. ഇതിനു ശേഷവും മര്‍ദനം തുടര്‍ന്നു. ഇരുനില മന്ദിരമാണു നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്. കുമാര്‍ കസ്റ്റഡിമരണക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതിയും നെടുങ്കണ്ടം മുന്‍ എസ്‌ഐയുമായ കെ.എ.സാബുവിനെയും മറ്റും തെളിവെടുപ്പിനായി എത്തിച്ചതും ഇതേ മുറിയിലായിരുന്നു. ഏറെ നേരമാണു ക്രൈംബ്രാഞ്ച് സംഘം ഈ മുറിക്കുള്ളില്‍ ചെലവഴിച്ചത്.

Related posts

ലിഗയെ കൊന്നത് രണ്ടു പേര്‍; കഴുത്ത് ഒടിച്ച ശേഷം മരത്തില്‍ ചാരിനിര്‍ത്തി മുങ്ങി

ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാന്‍ അതിരപ്പള്ളിയില്‍ ഡാം വേണം; നിലപാട് ആവർത്തിച്ച് മന്ത്രി എംഎം മണി

sub editor

ബെര്‍ലിന്‍ ദുരന്തത്തിനു പിന്നില്‍ ടുണീഷ്യന്‍ വംശജന്‍; പ്രതിയെ കണ്ടെത്താന്‍ യൂറോപ്പിലെങ്ങും തെരച്ചില്‍

Sebastian Antony

മുടിവെട്ടി, താടി പൂര്‍ണ്ണമായും കള‌ഞ്ഞു… ഇമാം ഒരു മാസത്തിലേറെ നീണ്ട ഒളിവ് ജീവിതം നയിച്ചത് ഇങ്ങനെ…

subeditor5

കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്‍റെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടി; മകനടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

subeditor5

തോൽക്കാൻ മനസില്ല, നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചു: ചെറിയാൻ ഫിലിപ്പ്

subeditor

ഫെയ്‌സ്‌ ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയ മാതാവ്‌ അറസ്‌റ്റില്‍

subeditor

ഫ്രാങ്കോയുടെ അറസ്റ്റു വരെയാണ് സമരമെന്ന് ഫാ.അഗസ്റ്റിന്‍ വട്ടോളി

ഇതാണ് മാതൃത്വം; സ്വന്തം കുഞ്ഞിനെ കടിച്ച പുലിയെ തിരിച്ചാക്രമിച്ച് യുവതി കുട്ടിയെ രക്ഷപെടുത്തി

main desk

വീട്ടിൽ നടന്ന മോഷണ കേസിൽ ഗൃഹനാഥൻ നൽകിയ പരാതിയിൽ പിടിയിലായത് സ്‌കൂൾ അധ്യാപകനായ സ്വന്തം മകൻ

pravasishabdam news

ജിഷമോളെ മൃഗീയമായി കൊന്നത് അയൽ വാസി; പ്രതിയെ പിടികൂടി.കൊണ്ടുവന്നത് മുഖം മറച്ച്

subeditor

ബിജെപിഹിന്ദുഐക്യവേദി നേതാക്കളെ വ്യാജ ഫേസ്ബുക്ക് ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമം. യുവമോര്‍ച്ചാ വനിതാ നേതാവ് വിവാദത്തില്‍

subeditor