തിരുവനന്തപുരം: നടന് നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.
Loading...
അഭിനയ വൈദഗ്ധ്യവും സംഭാഷണ അവതരണത്തിലെ മികവും കൊണ്ട് മലയാള സിനിമ കണ്ട ഇതിഹാസമാണ് നെടുമുടി വേണു. പഴയ നടന്മാരെക്കൂടാതെ പുത്തന്‍ തലമുറയുടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും ഒരു നടനെന്ന നിലയിലും തലമുതിര്‍ന്ന അഭിനേതാവെന്ന നിലയിലും തിളങ്ങിയ അദ്ദേഹത്തിന്റെ ചാര്‍ളിയിലെ വേഷവും ശ്രദ്ധേയമായിരുന്നു.