നീറ്റ് പരീക്ഷ എഴുതാന്‍വന്ന വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത് നാല് സ്ത്രീകള്‍

തിരുവനന്തപുരം/ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയത് നാല് സ്ത്രീകളാണെന്ന് പോലീസ്. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ അന്വേഷണ സംഘം എത്തി പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഭവത്തിന് പിന്നില്‍ നാല് സ്ത്രീകളാണെന്ന് കണ്ടെത്തിയത്. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ദേഹപരിശോധനായ്ക്ക് ഉണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും.

Loading...

ദേഹപരിശോധന നടത്തിയത് ഒരു സ്വകാര്യ ഏജന്‍സിയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മൂന്ന് വിദ്യാര്‍ഥികള്‍ കൂടി പരാതി നല്‍കി.

അതേസമയം വനിത കമ്മീഷന്‍ സംഭവത്തില്‍ കേസ് എടുത്തു. റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനികള്‍ വലിയ മാനസ്സിക പീഡനത്തനാണ് ഇരയായതെന്ന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു.