വസ്ത്രം മാറാന്‍ മുറി തുറന്ന് കൊടുക്കുക മാത്രമാണ് ചെയ്തത്- കോളേജ് ജീവനക്കാര്‍

കൊല്ലം/ നീറ്റ് പരീക്ഷ എഴുതുവാന്‍ എത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ വെളിപ്പെടുത്തലുമായി കോളേജ് ജീവനക്കാര്‍. ഏജന്‍സിയുടെ നിര്‍ദേശപ്രകാരം വസ്ത്രം മാറുവാന്‍ മുറി തുറന്ന് കൊടുക്കുക മാത്രമാണ് ചെയ്തത്. ലോഹഭാങ്ങള്‍ ഉള്ളതിനാല്‍ വഅടിസ്ത്രം അഴിച്ച് മാറ്റണമെന്ന് നിര്‍ദേശിച്ചത് ഏജന്‍സിയാണെന്നും അറസ്റ്റിലായ കോളേജ് ജീവനക്കാര്‍ പറഞ്ഞു.

അതേസമയം പരാതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യം കോടതി തള്ളി. ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു. കോളേജില്‍ ആക്രമണം നടത്തിയ എബിവിപി പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു.

Loading...

കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ രണ്ട് ജീവനക്കാരും ഏജന്‍സിയുടെ മൂന്ന് ജീവനക്കാരുമാണ് അറസ്റ്റിലായത്. കോളേജിലേക്ക് ചൊവ്വാഴ്ച വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. കോളേജിന്റെ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. തുടര്‍ന്ന് പോലീസ് ലാത്തിവീശി.