പാലക്കാട് ലയൺസ് സ്കൂളി നടന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനവും, പെൺകുട്ടികളേ അപമാനിച്ചതും റിപോർട്ട് ചെയ്ത വാർത്തയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കേസെടുത്തു. മലയാളികളുടെ ആദ്യ വെബ് ചാനലായ കർമ്മ ന്യൂസ് ഇമ്പാക്ട്. ജനങ്ങൾ ആഗ്രഹിച്ചതുപോലെ കർമ്മ ന്യൂസ് നീങ്ങുന്നു. എക്സിക്യുട്ടീവ് എഡിറ്റർ എസ്.വി പ്രദീപ് എഴുതുന്നു. പാലക്കാട് ലയൺസ് സ്കൂളി നീറ്റ് പരീക്ഷ എഴുതിയ പെൺകുട്ടികളുടെ ബ്രാ അഴിപ്പിച്ച് വയ്പ്പിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കുന്നു. മലയാളിയുടെ പുതിയ വെബ് ചാനലായ കർമ്മ ന്യൂസ് ജനങ്ങളിൽ എത്തിച്ച വാർത്തയാണ് സംഭവം വിവാദമായത്. ഇതുമായി ബന്ധപ്പെട്ട് 25 ഓളം പെൺകുട്ടികളാണ് അധികാരികളുടെ തനി കാടത്തത്തിനു ഇരയായത്.
സംഭവം പങ്കുവയ്ച്ച് കർമ്മ ന്യൂസിന്റെ ഇന്നത്തേ ജനകീയ റിപോർട്ടർ ആയ ദീപ (Ngo ADLEY SOCIAL JUSTICE FOUNDATION) ഇങ്ങിനെ പറയുന്നു. പെൺകുട്ടികൾ പരീക്ഷ എഴുതാൻ ആദ്യ ഗയിറ്റിൽ ചെന്നപ്പോൾ പരിശോധിച്ച് ബ്രാ അഴിക്കണം എന്നു പറഞ്ഞു. രണ്ടാമത്തേ ഗയിറ്റിൽ ചെന്നപ്പോൾ അവിടെ പെൺകുട്ടികളേ നന്നായി പരിശോധിച്ചു. ശരീര പരിശോധനയിൽ ബ്രാ ഇട്ടത് ബോധ്യമായപ്പോൾ അത് അഴിക്കാൻ പറഞ്ഞു. ബ്രായിൽ മെറ്റൽ ഹുക്ക് ഉള്ളതിനാൽ ഇങ്ങിനെ അഴിപ്പിച്ചത് എങ്കിൽ ആൺ കുട്ടികളുടെ പാന്റ് എന്തുകൊണ്ട് അഴിപ്പിച്ചില്ല എന്ന് ദീപ ചോദിക്കുന്നു. പാന്റ് സിബ്ബ് ഹുക്ക് മെറ്റൽ ആണ്. പെൺകുട്ടികൾ ഇടുന്ന അണ്ടർ ഗാർമെന്റ് പോലും അഴിപ്പിച്ച് വയ്ച്ച് പരീക്ഷ എഴുതിപ്പിക്കുന്നു.
ഒരു പെൺകുട്ടിക്ക് പരീക്ഷയുടെ സുതാര്യതയുടെ പേരിൽ ചോദ്യ പേപ്പർ കൊണ്ട് മാനം സംരക്ഷിക്കേണ്ടിവരുന്നു.തുടർന്ന് പരീക്ഷാ നിരീക്ഷകൻ ആ പെൺകുട്ടിയുടെ പിറകിലും മറ്റും നിന്നും 3 മണിക്കൂർ മാറിടത്തിലേക്ക് ഒളിഞ്ഞു നോക്കുക..അടിവസ്ത്രം അഴിപ്പിച്ച് പെൺകുട്ടികളുടെ മാറിടത്തിലേക്ക് പരീക്ഷാ ഒബ്സർവേറ്ററുടെ കണ്ണുകൾ പോയിട്ടുണ്ട് എങ്കിൽ ആ കണ്ണുകളേ കുത്തി കീറാനുള്ള സാമൂഹിക ബോധം നമുക്ക് ഉണ്ടാകണം.നാം ഏത് യുഗത്തിലാണ് ജീവിക്കുന്നത്. ഈ പരിഷ്കൃത സമൂഹത്തിൽ ഒരു പരീക്ഷ എഴുതാൻ അടിവസ്ത്രം ഊരുക. മാനം പോവുക. .. നിങ്ങളുടെ വാർത്തകൾ തരാനും, മെസേജുകൾ അയക്കാനും പുതിയ വാർത്തകൾ ലഭിക്കാനും കർമ്മ ന്യൂസ് പേജ് ലൈക്ക് ചെയ്യുക..വാർത്താ ലോകത്തേ ശുദ്ധ രക്തം…LIKE https://www.facebook.com/TheKarmaNews/
കണ്ണുതുറപ്പിച്ച് കർമ്മ ന്യൂസ് ടീം
പാലക്കാട് ലയൺസ് സ്കൂളിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളെ ബ്രാ അഴിപ്പിച്ച സംഭവം ആദ്യം പുറം ലോകത്തെത്തിച്ചത് കർമ്മ ന്യൂസ്.മുഖ്യധാര മാധ്യമങ്ങളും അധികാരികളും കഴിയുന്നതും ഒളിപ്പിക്കാൻ ശ്രമിച്ച സംഭവം ഇപ്പോൾ സമൂഹം ഒന്നാകെ ചർച്ചചെയ്യുമ്പോൾ കർമ്മ ന്യൂസ് ടീ മുന്നോട്ട് വയ്ക്കുന്ന നിലപാടുകൾക്ക് പിന്തുണ ഏറുന്നു.ഈ കർമ്മ പഥത്തിൽ കർമ്മ ന്യൂസ് കരുത്തോടെ കുതിക്കും. പൂഴ്ത്തിവയ്ക്കാൻ നോക്കുന്ന വാർത്തകളുടെ കാവലാളായി..പാലക്കാട് ലയൺസ് സ്കൂളിൽ കൗമാരക്കാരായ പെൺകുട്ടികളോട് നടന്ന കാടത്തവും മൃഗീയതയും ഇനി ഒരിക്കലും ആവർത്തീക്കാൻ ഇടവരാതിരിക്കട്ടെ
SHARE.. SHARE ..SHARE… SHARE