എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി നിങ്ങളെല്ലാവരും വിഷമിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം; നേഹ സക്സേന

അന്യ ഭാഷയിൽ നിന്നും കേരളത്തിലേക്ക് ചേക്കേറിയ നടിമാരുടെ വിഭാഗത്തിലാണ് നടി നേഹ സക്‌സേന. കസബയിലെ സൂസനായാണ് മലയാളത്തിലെ അരങ്ങേറ്റം. ശേഷം മുന്തിരി വള്ളികൾ തളിർക്കുമ്പോളെന്ന ചിത്രത്തിലും നേഹ വേഷമിട്ടു. ജീമ്പൂമ്പാ, ലേറ്റ് മാര്യേജ് തുടങ്ങിയ ചിത്രങ്ങളിലും നേഹ കഥാപാത്രമായി.

‘നിങ്ങളെല്ലാവരും കഴിഞ്ഞ എട്ട് ദിവസമായി എനിക്കെന്താണ് പറ്റിയതെന്ന് അറിയാന്‍ വേണ്ടി വിഷമിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം. സത്യത്തില്‍ ഈ ദിവസങ്ങളില്‍ സുഖമില്ലാത്തതിനെ തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താല്‍ എനിക്ക് സുഖമായി വരികയാണ്. അധികം വൈകാതെ തന്നെ ഞാന്‍ തിരിച്ചെത്തുന്നതായിരിക്കും. എന്നെ കുറിച്ച്‌ അറിയാന്‍ ആകുലതയോടെ മെസേജ് അയച്ച്‌ സുഖവിവരം അന്വേഷിച്ചവര്‍ക്ക് നന്ദി പറയുകയാണ്. ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച അവസ്ഥയില്‍ നിന്നും മനോഹരമായ പാഠങ്ങള്‍ പഠിച്ചു. ആരൊക്കെയാണ് സത്യമെന്നും കള്ളമെന്നും എനിക്ക് മനസിലായി’. എന്നും നേഹ പറയുന്നു. ഇപ്പോഴിതാ താന്‍ കഴിഞ്ഞ ഏട്ട് ദിവസമായി ആശുപത്രിയിലാണെന്ന് പറയുകയാണ് നടി. ഹോസ്പിറ്റലില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ച്‌ കൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് നടി ഈ കാര്യം അറിയിച്ചിരിക്കുന്നത്.

Loading...

താന്‍ ജനിക്കുന്നതിനു മുന്‍പേ അച്ഛന്‍ മരിച്ചു എന്ന് നേഹ പറയുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ തന്നെ ഗര്‍ഭം ധരിച്ചിട്ടുണ്ടായിരുന്നു. അച്ഛന്‍ മരിച്ച വിവരം അറിഞ്ഞതും അമ്മ കോമയിലായി. ഒന്നര വര്‍ഷത്തോളം അമ്മ കോമയിലായിരുന്നു. ആറ് മാസവും 24 ദിവസവും ഉള്ളപ്പോള്‍ ശസ്ത്രക്രിയയിലൂടെ തന്നെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അമ്മ കോമയിലായതുകൊണ്ടാണ് ഇത്. എന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തെടുക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്നുപോലും ഡോക്ടര്‍മാര്‍ക്കു ഉറപ്പില്ലായിരുന്നു. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത ശേഷം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു എന്നും നേഹ പറയുന്നു

ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും പേടിയില്ലാതെ ജീവിക്കണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു എളുപ്പവഴിയെക്കുറിച്ചോ തെറ്റായ വഴിയെക്കുറിച്ചോ ഞാന്‍ ആലോചിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. വ്യോമസേനയിലോ അല്ലെങ്കില്‍ ഒരു എയര്‍ ഹോസ്റ്റസായോ ഞാന്‍ ജോലി ചെയ്യണമെന്നായിരുന്നു എന്റെ കുടുംബത്തിലുള്ളവരുടെ ആഗ്രഹം. അമ്മയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് സിനിമ മോഹം ഉപേക്ഷിച്ചു. സിനിമയിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എവിയേഷൻ, ഹോട്ടൽ മാനേജുമെന്റ് എന്നിവ പഠിച്ച ശേഷം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് അമ്മ അറിയാതെ മോഡലിങ്ങും നടത്തി. ഇപ്പോൾ ദെെവാനുഗ്രഹത്താൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്.

നേഹ സക്‌സേന പറഞ്ഞു.ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടെങ്കിലും പേടിയില്ലാതെ ജീവിക്കണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ട്. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും ഒരിക്കലും ഒരു എളുപ്പവഴിയെക്കുറിച്ചോ തെറ്റായ വഴിയെക്കുറിച്ചോ ഞാന്‍ ആലോചിച്ചിരുന്നില്ല. കുട്ടിക്കാലം മുതല്‍ക്കേ സിനിമയില്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. വ്യോമസേനയിലോ അല്ലെങ്കില്‍ ഒരു എയര്‍ ഹോസ്റ്റസായോ ഞാന്‍ ജോലി ചെയ്യണമെന്നായിരുന്നു എന്റെ കുടുംബത്തിലുള്ളവരുടെ ആഗ്രഹം. അമ്മയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് സിനിമ മോഹം ഉപേക്ഷിച്ചു. സിനിമയിൽ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എവിയേഷൻ, ഹോട്ടൽ മാനേജുമെന്റ് എന്നിവ പഠിച്ച ശേഷം ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് അമ്മ അറിയാതെ മോഡലിങ്ങും നടത്തി. ഇപ്പോൾ ദെെവാനുഗ്രഹത്താൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്. നേഹ സക്‌സേന പറഞ്ഞു.