മിസ്റ്റര്‍ സുരാജ് വെഞ്ഞാറമൂട് നിങ്ങള്‍ ഒരു മാന്യനാണെന്നാണ് കരുതിയത്; നെല്‍സണ്‍ ജോസഫ് പറയുന്നു

സുരാജ് വെഞ്ഞാറമൂടിനെ കുറിച്ച് ഡോ. നെല്‍സണ്‍ ജോസഫ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മിസ്റ്റര്‍ സുരാജ് വെഞ്ഞാറമൂട് നിങ്ങള്‍ ഒരു മാന്യനാണെന്നാണ് കരുതിയത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ? ഇങ്ങനെയാണ് നെല്‍സന്റെ കുറിപ്പ് ആരംഭിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെ പുകഴ്ത്തിയായിരുന്നു നെല്‍സന്റെ കുറിപ്പ്. ഫൈനല്‍സിലെയും വികൃതിയിലെയും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെയും സുരാജിന്റെ പ്രകടനങ്ങളെ രസകരമായി പ്രശംസിക്കുകയാണ് നെല്‍സണ്‍ ചെയ്തത്.

Loading...

ഡോ. നല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

മിസ്റ്റര്‍ Suraj Venjaramooduj ,

താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?

ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്റ്റെന്ന്. അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്

ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍? സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ?

ഇനി ഇതാണു കരിയര്‍ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ 😉

മാണ്ട
ആ ഐഡിയ മനസിലിരിക്കട്ടെ 🙂

നമിച്ചാശാനേ

സുരാജ് നായകനാകുന്ന പുതിയ ചിത്രം ഹിഗ്വിറ്റയാണ്. നായികാ നായകന്‍ ഫെയിം വെങ്കിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഹേമന്ത് ജി നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഹിഗ്വിറ്റയുടെ നിര്‍മ്മാണം സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബോബി തര്യനും സജിത്ത് അമ്മയും ചേര്‍ന്നാണ്. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, മാമൂക്കോയ, സുധീഷ്, മഞ്ജു പിള്ള, ശ്രീലക്ഷ്മി, നവാസ് വള്ളികുന്ന്, ഐ.എം വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫാസില്‍ നാസറും സംഗീതം രാഹുല്‍ രാജും നിര്‍വഹിക്കുന്നു. എഡിറ്റിംഗ്: പ്രസീദ് നാരായണന്‍. കലാസംവിധാനം: സുനില്‍ കുമാരന്‍. ഗാനരചന: വിനായക് ശശികുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. മേക്കപ്പ്: അമല്‍ ചന്ദ്രന്‍. വസ്ത്രാലങ്കാരം: നിസാര്‍ റഹ്മത്ത്. സംഘട്ടനം: മാഫിയ ശശി. സൗണ്ട് ഡിസൈന്‍: അനീഷ് പി ടോം. ചീഫ് ആസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാം കുമാര്‍. വി എഫ് എക്സ്: ഡി ടി എം. സ്റ്റീല്‍സ്: ഷിബി ശിവദാസ്. ഡിസൈന്‍: ആന്റണി സ്റ്റീഫന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ അവസാനവാരം ആരംഭിക്കും.