‘ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നി’, യുവ ഡോക്ടര്‍ പറയുന്നു

മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ വലിയ ഹിറ്റായിരുന്നു. പാര്‍വതിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അറിയിച്ചത്. ചിത്രത്തില്‍ ആസിഫ് അലിയുടെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രം കണ്ട ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉയരെ സിനിമയില്‍ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നില്‍ വന്നിരുന്നെങ്കില്‍ സത്യത്തില്‍ ദേഷ്യം തോന്നിയേനെയെന്നും നെല്‍സണ്‍.

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാന്‍ തോന്നിയിട്ടുണ്ട്.

കാണുന്നത് സിനിമയാണെന്ന് സ്വയം ഓര്‍മ്മിപ്പിച്ചെങ്കില്‍ക്കൂടി. . . 🙂

ഉയരെ സിനിമയില്‍ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നില്‍ വന്നിരുന്നെങ്കില്‍ സത്യത്തില്‍ ദേഷ്യം തോന്നിയേനെ.

അത്രത്തോളം കണ്‍വിന്‍സിങ്ങായാണ് ഒരാളുടെ സ്വപ്നം തകര്‍ത്ത്, ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച് ടോക്‌സിക് മസ്‌കുലിനിറ്റിയുടെയും സ്വാര്‍ത്ഥതയുടെയും അങ്ങേയറ്റമായ ഗോവിന്ദിനെ ആസിഫ് അവതരിപ്പിച്ചത്.

ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ കഴിയാത്തതുകൊണ്ട് ഉയരെയുടെ പ്രമോഷന്‍ വര്‍ക്കുകളില്‍ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്,

അതിലും ഒരു പടികൂടി കടന്ന് ഒരു സമയത്ത് , അത്രത്തോളം വരില്ലെങ്കിലും ഉള്ളില്‍ ഒരു അര ഗോവിന്ദുണ്ടായിരുന്നെന്ന്, തിരുത്തുകയാണെന്ന് പറഞ്ഞ ആര്‍ജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ല 🙂

താരപരിവേഷം നോക്കാതെ ഗോവിന്ദിനെ അവതരിപ്പിക്കാനെടുത്ത അത്രയും എഫര്‍ട്ട് വേണം അങ്ങനെയുള്ള തീരുമാനങ്ങള്‍ക്കും

ബഹുമാനം കൂടുന്നതേയുള്ളൂ 🙂
Asif Ali