വിശ്വസിക്കാൻ സാധിക്കാതെ നാട്, ഏകനായി മാധവ്

കാഠ്‍മണ്ഡു: വിറങ്ങലിച്ച് ഇരിക്കുകയാണ് സംസ്ഥാനം.നേപ്പാളിലെ ദമനിലെ റിസോർട്ടിൽ രണ്ട് കുടുംബത്തിലെ എട്ട് മലയാളികൾ ആണ് മരിച്ചത്. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവവും ആയി ബധപ്പെട്ട്‌ നേപ്പാൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാൾ ടൂറിസം മന്ത്രാലയം ആണ് അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയമിച്ചത്. എട്ട് പേരും മരിച്ചതിന്റെ കാരണം കണ്ടെത്താൻ വേണ്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.

നാല് കുട്ടികൾ അടക്കം എട്ട് മലയാളികളാണ് മരിച്ചത്. അതും രണ്ട് കുടുംബത്തിൽ നിന്നുള്ളത്. മൃദദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കും എന്നാണ് കാഠ്മണ്ഡു പൊലീസ് നല്‍കുന്ന വിവരം. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ നിലവില്‍ സൂക്ഷിച്ചിരിക്കുന്നത്.

Loading...

ഇന്ത്യന്‍ സഞ്ചാരികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതേസമയം മൃതദേഹങ്ങൾ വേഗം നാട്ടിലെത്ത‌ിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ കാഠ്മണ്ഡുവിലെ ഏംബസിക്ക‌് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രിക്കും കത്തയച്ചു.

അതേസമയം കോഴിക്കോട് സ്വദേശികളായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തരായിട്ടില്ല വീട്ടുകാരും നാട്ടുകാരും. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികം ആഘോഷിച്ചാണ് ഇരുവരും വിനോദയാത്രയ്ക്കായി നേപ്പാളിലേക്ക് തിരിച്ചത്.

നേപ്പാളിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് രഞ്ജിത്തിന്റെയും തിരുവനന്തപുരം സ്വദേശി പ്രവീണിന്റെയും കുടുംബം ഉള്‍പ്പെടെയുള്ള 15 അംഗ സംഘം ദമനിലെ റിസോര്‍ട്ടില്‍ എത്തിയത്. പക്ഷേ, മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ കാര്‍ബണ്‍ മോണോക്‌സൈഡ് ആ മുറിയിലെ എട്ടുപേരുടെ ജീവനെടുക്കുകയായിരുന്നു. ശ്വാസംമുട്ടി എട്ടുപേര്‍ക്കും ദാരുണാന്ത്യം. മറ്റൊരു മുറിയിലായതിനാല്‍ രഞ്ജിത്തിന്റെ മൂത്ത മകന്‍ മാധവ് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടു.

നേരത്തെ ടി.സി.എസില്‍ ജോലി ചെയ്തിരുന്ന രഞ്ജിത് നിലവില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വന്തമായി സോഫ്റ്റ്‌വെയര്‍ സംബന്ധമായ ബിസിനസ് ചെയ്തുവരികയാണ്. ഭാര്യ ഇന്ദു കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ക്ലാര്‍ക്കും. ജനുവരി 16-നായിരുന്നു ഇവരുടെ വിവാഹവാര്‍ഷികം. കേക്ക് മുറിച്ചുള്ള ആഘോഷചിത്രങ്ങള്‍ ഇവര്‍ സുഹൃത്തുക്കള്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

രണ്ടുവയസ്സുകാരനായ വൈഷ്ണവ് ഇവരോടൊപ്പം അപകടം സംഭവിച്ച മുറിയിലാണുണ്ടായിരുന്നത്. മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ മാത്രം രക്ഷപ്പെട്ടു. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മാധവ്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശിയായ പ്രവീണ്‍ കുമാര്‍ നായരും ഭാര്യ ശരണ്യയും കുടുംബസമേതം കൊച്ചി ഇടപ്പള്ളിയിലാണ് താമസം നേപ്പാളിലുണ്ടായ ദുരന്തത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മക്കളായ ശ്രീഭദ്രയും ആര്‍ച്ചയും അഭിനവും മരിച്ചു.

യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ദമ്പതിമാരായിരുന്നു ഇവര്‍. ശരണ്യ എറണാകുളം അമൃതയില്‍ എം.ഫാം വിദ്യാര്‍ഥിനിയാണ്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിക്കും.