നേപ്പാളിലെ വിമാനാപകടം; മരിച്ച ഇന്ത്യക്കാർ ഒരു കുടുംബത്തിലെ നാല് പേർ

കാഠ്‌മണ്ഡു :നേപ്പാളിൽ വിമാനം തകർന്ന് മരിച്ച ഇന്ത്യക്കാർ ഒരു കുടുംബത്തിലെ നാല് പേർ. മുംബൈ സ്വദേശികളാണ് മരിച്ചത്. അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി വൈഭവ് ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. ഇവർ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാൾ സ്വദേശികളും, രണ്ട് ജർമ്മൻ പൗരൻമാരും, നേപ്പാൾ സ്വദേശികളായ മൂന്ന് ക്യാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നു.

ഇന്ന് രാവിലെ നേപ്പാളിലെ പൊഖാരയിൽ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന താര എയർലൈൻസിന്റെ വിമാനം കാണാതാക്കുകയായിരുന്നു. സൈന്യം തെരച്ചിൽ തുടരുന്നതിനിടെ വിമാനാവശിഷ്ടങ്ങൾ കണ്ടുവെന്ന് ഗ്രാമീണർ സെെന്യത്തെ അറിയിക്കുകയാരുന്നു. മുസ്താംഗിലെ കോവാംഗ് എന്ന സ്ഥലത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതനുസരിച്ച്‌ സംഭവസ്ഥലത്തേക്ക് രക്ഷാപ്രവ‌ർത്തകരും സൈന്യവും എത്തിയിട്ടുണ്ട്.

Loading...