നേപ്പാൾ വിമാന ദുരന്തം; ഇന്ത്യക്കാരുൾപ്പെടെയുള്ള 22 യാത്രക്കാരും മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലെ വിമാന ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പെടയുള്ള മുഴുവൻ യാത്രക്കാരും മരിച്ചതായി കണ്ടെത്തി. 21 മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കണ്ടെടുത്ത ഇരുപത്തിയൊന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അപകടം നടന്ന് ഏതാണ്ട് ഇരുപത് മണിക്കൂറിന് ശേഷമാണ് നേപ്പാൾ സൈന്യം തകർന്ന വിമാനത്തിന് അരികിലെത്തുന്നത്. പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ് വിമാനം തകർന്നു വീണത്.

ഇവിടെ മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനെ തുടർന്ന് ഇന്നലെ രക്ഷാദൗത്യം നിർത്തിവെച്ചു. ഇന്ന് രാവിലെ സൈന്യം വീണ്ടും അപകട സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. യാത്രക്കാരെ കണ്ടെത്താനുള്ള തെരച്ചിലിനായി 15 സൈനികരെ കൂടി അപകട സ്ഥലത്തെത്തിച്ചിട്ടുണ്ട്. മുംബൈയിക്കാരായ ഒരു കുടുംബത്തിലെ നാല് പേരടക്കം 22 പേരായിരുന്നു പൊക്കാറയിൽ നിന്ന് സാംസണിലേക്ക് പോയ താരാ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും.

Loading...