വിദേശ വനിതയെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി. നെതർലൻഡ് സ്വദേശിനി സരോജിനി ജപ്‌കെനെയാണ് വഴുതക്കാട്ടെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.

12 വർഷമായി തിരുവനന്തപുരത്താണ് സരോജിനി ജപ്‌കെൻ താമസിച്ചിരുന്നത്. നാളെ കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇൻക്വസ്റ്റ് നടപടികൾ നടത്തുകയുള്ളൂ. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Loading...

അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.