ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ കുഞ്ഞിന് ജന്മം നല്‍കി യുവതി

മുംബൈ: ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത യുവതി പ്രസവിച്ചു. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടല്ലേ??പക്ഷേ, മഹാരാഷ്ട്രയിലെ 30 കാരിയായ രേവതി ബോര്‍ഡാവെകര്‍ കുഞ്ഞിന് ജന്മ൦ നല്‍കിയത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെയാണ്. മനുഷ്യസ്പര്‍ശം ഏറ്റാല്‍ ലൈംഗിക അവയവ൦ ചുരുങ്ങിപ്പോകുന്ന ‘വജൈനിസ്മസ്’ എന്ന അവസ്ഥയ്ക്ക് ഉടമയാണ് രേവതി. 25ാം വയസില്‍ വിവാഹിതയായെങ്കിലും തന്‍റെ പ്രത്യേക ശാരീരിക സവിശേഷത മൂലം ഭര്‍ത്താവുമായി ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് രേവതി വെളിപ്പെടുത്തുന്നത്.

ഐവിഎഫ് ചികിത്സയിലൂടെ കഴിഞ്ഞ മാസം ജനിച്ച കുഞ്ഞിന് ‘ഇവ’ എന്നാണ് രേവതിയും ഭര്‍ത്താവ് ചിന്മയും പേരിട്ടിരിക്കുന്നത്. വിവാഹിതയായ രേവതി ആദ്യ രാത്രിയില്‍ തന്നെ തന്റെ സവിശേഷമായ അവസ്ഥ ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നു.

Loading...

ഐവിഎഫിലൂടെയാണ് ഗര്‍ഭിണിയായതെങ്കിലും സ്വാഭാവികമായി പ്രസവിക്കാന്‍ സാധിച്ചതിനാല്‍ തനിക്കിപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.

തന്‍റെ 22ാമത്തെ വയസില്‍ ഒരിക്കല്‍ ആര്‍ത്തവ സമയത്ത് ടാംപന്‍ ഉപയോഗിച്ചപ്പോഴാണ് തന്‍റെ ലൈംഗിക പ്രശ്നത്തെപ്പറ്റി രേവതി ആദ്യമായി തിരിച്ചറിഞ്ഞത്.

0.5 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലുള്ള സ്ത്രീകളെയാണ് വജൈനിസ്മസ് ബാധിക്കുന്നത്.